'അതിനാടകീയത'!! ജ്യോതികയുടെ കാട്രിൻ മൊഴി ട്രെയിലറിനെതിരെ രൂക്ഷ വിമർശനം
ചിത്രത്തിൽ വിജയ ലക്ഷ്മി എന്ന വീട്ടമ്മയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ജ്യോതിക ചിത്രമാണ് കാട്രിൻ മൊഴി. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന് ജ്യോതിക 36 വയതിനിലൂടെയാണ് സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത്. ജോയുടെ രണ്ടാം വരവ് ഗംഭീരമാണ്. വിദ്യ ബാലൻ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രമായിരുന്നു തുമാരി സുലു. ഇതിന്റെ റീമേക്കാണ് കാട്രിൻ മൊഴി. ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ട്രെയിലറിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. അതിനാടകീയതയാണ് പ്രധാനമായി ഉയർത്തി കാണിക്കുന്നത്.

ചിത്രത്തിൽ വിജയ ലക്ഷ്മി എന്ന വീട്ടമ്മയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. വീട്ടമ്മയായ വിജയലക്ഷ്മി റേഡിയോ ജോക്കിയാകാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. ആർജെയാകാൻ വിജയ ലക്ഷ്മി നേരിടുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. നിരവധി രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടാകുമെന്നത് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ജ്യോതികയുടെ കോമഡി രംഗങ്ങൾ ഇതിനേടാകം തന്നെ വൈറലായിട്ടുണ്ട്. ചിത്രത്തിൽ അതിഥി വേഷത്തിൽ സിമ്പുവും എത്തുന്നുണ്ട്.
ജ്യോതികയുടെ കരിയറിൽ വൻ ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു മൊഴി. ചിത്രത്തിന് ശേഷം സംവിധായിക രാധാമോഹനും ജ്യോതികയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായ കാട്രിന്‍ മൊഴിയിൽ വിദ്ധാര്‍ത്ഥ്, ശരണ്യ പൊന്‍വര്‍ണന്‍, ഉര്‍വ്വശി,ലക്ഷ്മി മഞ്ജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications