India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നമ്മുടെ കല്യാണം 2 മാസത്തില്‍ നടക്കും; അന്ന് വിവാഹത്തെ കുറിച്ച് പറഞ്ഞ് സൂര്യ ഞെട്ടിച്ചെന്ന് നടി ജ്യോതിക

  |

  തെന്നിന്ത്യയിലെ ഏറ്റവും മാതൃകാ താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇപ്പോഴും ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയിലെ ബഹുമാനവും സ്‌നേഹവും ആര്‍ക്കും മാതൃകയാക്കാവുന്നതാണ്. പിറന്നാളിന് സര്‍പ്രൈസ് ഒരുക്കി തന്നെ ഞെട്ടിച്ചതിനെ കുറിച്ചും ആനന്ദ കണ്ണീര്‍ വരുത്തുന്ന ഒത്തിരി കാര്യങ്ങള്‍ സൂര്യ ചെയ്യാറുണ്ടെന്നുമാണ് ജ്യോതികയിപ്പോള്‍ പറയുന്നത്. തങ്ങളുടെ കല്യാണത്തിന്റെ കാര്യം പോലും അങ്ങനെ ആയിരുന്നെന്നാണ് ബീഹൈൻ്ഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ ജ്യോതിക വ്യക്തമാക്കുന്നത്.

  ''എനിക്ക് കടല്‍ ഒത്തിരി ഇഷ്ടമാണെന്നാണ് ജ്യോതിക പറയുന്നത്. കടല്‍ തീരത്ത് തന്നെ ഒരു വീട് വാങ്ങണമെന്ന് ചെറിയ പ്രായം മുതലേയുള്ള ആഗ്രഹമാണ്. കടലിന്റെ ആ ശബ്ദമൊക്കെ എനിക്കൊത്തിരി ഇഷ്ടമാണ്. അത് സൂര്യയ്ക്കും അറിയാം. അങ്ങനെ ഒരു ബീച്ചില്‍ വലിയ ഡെക്കറേഷന്‍ ഒക്കെ ചെയ്ത് കുടുംബാംഗങ്ങളെ മാത്രം ക്ഷണിച്ച് ബെര്‍ത്ത് ഡേ പാര്‍ട്ടി നടത്തി. ബന്ധുക്കളെല്ലാം ചേര്‍ന്ന് ഡിന്നര്‍ കഴിച്ചു, ചില ആക്ടിവീറ്റികള്‍ ചെയ്തു, പാട്ടും ഡാന്‍സുമൊക്കെയായി തനിക്ക് വലിയൊരു സര്‍പ്രൈസ് ആയിരുന്നു നാല്‍പതാം പിറന്നാള്‍ എന്നാണ് ജ്യോതിക പറയുന്നത്. പ്രധാനമായും ബീച്ചിന്റെ സൈഡില്‍ ഒരു റൊമാന്റിക് സീനാണ് ഉണ്ടായിരുന്നത്.

  ആനന്ദ കണ്ണീര്‍ വരുന്ന രീതിയില്‍ സൂര്യ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നായിരുന്നു ജ്യോതികയോട് അടുത്തതായി ചോദിച്ചത്. ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നാണ് നടിയുടെ മറുപടി. അതിലേറ്റവും ശ്രദ്ധേയം സൂര്യയും താനും തമ്മില്‍ വിവാഹം കഴിച്ചതാണ്. വളരെ സപ്പോര്‍ട്ടീവ് ആയി എന്നും എന്റെ കൂടെ അദ്ദേഹമുണ്ടായിരുന്നു. കല്യാണത്തിന് ശേഷം അദ്ദേഹം ഏറ്റവും സപ്പോര്‍ട്ടീവ് ആയ ഭര്‍ത്താവ് ആയിരുന്നു. എന്ത് കാര്യം ആണെങ്കിലും കുട്ടികളെ പോലെ പുറകില്‍ ഉണ്ടാവും. ഞാന്‍ ഇല്ലാത്ത ഒരു സാഹചര്യത്തില്‍ ഒരു കാര്യത്തിനും പരാതി പറയാറില്ല. എപ്പോഴും പൂര്‍ണമായൊരു ഭര്‍ത്താവ് ആയി അവിടെ ഉണ്ടാവും.

  അച്ഛനും അമ്മയും കുഞ്ഞുവാവയെ എടുക്കുന്നത് അവള്‍ക്ക് പ്രശ്‌നമില്ല; പത്മയെയും കമലയെയും കുറിച്ച് അശ്വതി ശ്രീകാന്ത്

  വിവാഹം കഴിക്കാന്‍ വേണ്ടി നാല് വര്‍ഷത്തോളം കാത്തിരുന്നു. ഒരു ജൂണോ ജൂലൈയിലോ ആണ് വിവാഹത്തെ കുറിച്ച് പുള്ളി വിളിച്ച് പറയുന്നത്. അച്ഛനും അമ്മയും ഡേറ്റ് തീരുമാനിച്ചു. രണ്ട് മാസത്തിനുള്ളില്‍ നമുക്ക് കല്യാണം കഴിക്കാം. ആ സമയത്ത് അദ്ദേഹം നാലഞ്ച് സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. സത്യമായിട്ടും നിങ്ങള്‍ ഓക്കെ പറഞ്ഞോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഓക്കെ പറഞ്ഞെന്ന് വ്യക്തമാക്കി. അങ്ങനെ സെപ്റ്റംബറില്‍ വിവാഹം തീരുമാനിച്ചു. ആ സമയത്ത് ഞാന്‍ കരാര്‍ ഒപ്പിട്ട സിനിമകളൊക്കെ വേണ്ടെന്ന് വെച്ചതായിട്ടും ജ്യോതിക പറയുന്നു.

  ആ നടൻ ഇന്ന് കത്രീനയുടെ ഭര്‍ത്താവായി; അഞ്ചാറ് വര്‍ഷം മുന്‍പ് വിക്കിയെ സിനിമയില്‍ നിന്ന് പുറത്താക്കിയത് ദീപികയോ?

  സില്ലുന്ന് ഒരു കാതല്‍ എന്ന സിനിമയില്‍ ഭര്‍ത്താവിന്റെ പഴയ പ്രണയം കണ്ടുപിടിക്കുന്നൊരു രംഗമുണ്ട്. സിനിമയില്‍ ജ്യോതികയും സൂര്യയും തന്നെയാണ് ഭാര്യ, ഭര്‍ത്താക്കന്മാരായി അഭിനയിച്ചത്. അതുപോലെ യഥാര്‍ഥ ജീവിതത്തില്‍ സംഭവിച്ചാല്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന ചോദ്യത്തിനും ജ്യോതിക മറുപടി പറഞ്ഞു. സൂര്യ എല്ലാം തുറന്ന് പറയുന്നൊരാള്‍ ആണ്. അങ്ങനെ ഒന്നും ഇല്ല. അതുപോലെ ഒന്നും രഹസ്യമായ കാര്യങ്ങളൊന്നും അദ്ദേഹത്തിന് ഇല്ല. ഒരു സിനിമയ്ക്ക് വേണ്ടി ബൈക്ക് ഓടിക്കാനും പഠിച്ചിരുന്നു. ആദ്യ രണ്ട് ദിവസം കൊണ്ട് അതിന്റെ ബാലന്‍സ് ആക്കി തന്നത് സൂര്യ ആണെന്നായിരുന്നു ജ്യോതിക പറഞ്ഞത്.

  'ഭർത്താവ് വന്നാലും മോഹൻലാലിന്റെ നായിക വേഷം ഉപേക്ഷിക്കില്ല', കാരണം പറഞ്ഞ് നടി ഇന്ദ്രജ

  English summary
  Jyothika Opens Up About Her Husband Suriya 's Surprise Moments​
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X