ഇക്കാരണത്താലാണ് മെര്‍സല്‍ വേണ്ടെന്ന് വെച്ചതെന്ന് ജ്യോതിക! താരത്തിന്‍റെ തുറന്നുപറച്ചില്‍ വൈറലാവുന്നു!

തമിഴകത്തെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ജ്യോതിക. സൂപ്പര്‍ താരമായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. സൂര്യയുമായുള്ള മികച്ച ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്താനായി തീരുമാനിക്കുകയായിരുന്നു താരം. വിവാഹ ശേഷം പതിവ് പോലെ തന്നെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു താരം. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. ദിയയുടേയും ദേവിന്റെയും കാര്യങ്ങളെല്ലാം നോക്കി മുന്നേറുന്നതിനിടയിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് 36 വയതിനിലൂടെ എന്ന സിനിമയിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. രണ്ടാം വരവിലും ശക്തമായ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്.

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായിരുന്നു തിരിച്ചുവരവില്‍ താരത്തെ കാത്തിരുന്നത്. ഭാര്യയുടെ തിരിച്ചുവരവില്‍ സൂര്യയും കുടുംബാംഗങ്ങളും ഏറെ സന്തോഷത്തിലായിരുന്നു. നിര്‍മ്മാണത്തിലും പ്രമോഷണല്‍ പരിപാടികളിലുമൊക്കെ സൂര്യയും പങ്കെടുത്തിരുന്നു. രാക്ഷസി എന്ന ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. സിനിമയുടെ പ്രമോഷണല്‍ പരിപാടിക്കിടയിലായിരുന്നു താരം മെര്‍സല്‍ ഒഴിവാക്കിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വിജയ്-അറ്റ്‌ലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മെര്‍സലില്‍ നിന്നും അവസാന നിമിഷമാണ് ജ്യോതിക പിന്‍വാങ്ങിയത്. നിത്യ മേനോനായിരുന്നു പിന്നീട് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ജ്യോതികയുടെ പിന്‍മാറ്റം

ജ്യോതികയുടെ പിന്‍മാറ്റം

തിരക്കഥയും മറ്റ് കാര്യങ്ങളുമൊക്കെയാണ് ഓരോ താരത്തെയും ആകര്‍ഷിക്കുന്നത്. കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് സിനിമ സ്വീകരിക്കേണ്ടതുണ്ടോയെന്ന കാര്യത്തെക്കുറിച്ച് താരങ്ങള്‍ തീരുമാനിക്കാറുള്ളൂ. അവരവരുടേതായ മാനദണ്ഡങ്ങളാണ് ഓരോ താരവും ഇക്കാര്യത്തില്‍ പിന്തുടരുന്നത്. ഒരിക്കല്‍ വേണ്ടെന്ന വെച്ച കഥാപാത്രം മറ്റൊരാള്‍ അവതരിപ്പിച്ച് കൈയ്യടി നേടുമ്പോള്‍ പലര്‍ക്കും നഷ്ടബോധം തോന്നാറുമുണ്ട്. വിജയ് നായകനായെത്തിയ മെര്‍സലില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജ്യോതികയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു തുടക്കത്തില്‍ പുറത്തുവന്നത്. നാളുകള്‍ക്ക് ശേഷം വിജയ് യും ജ്യോതികയും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ അധികം വൈകാതെ തന്നെ ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമായിരുന്നു നടന്നത്യ ജ്യോതിക ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയും പകരക്കാരിയായി നിത്യ മേനോന്‍ എത്തുകയുമായിരുന്നു.

അഭിപ്രായ വ്യത്യാസം

അഭിപ്രായ വ്യത്യാസം

മൂന്ന് നായികമാരുള്ള ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ തന്നെയായിരുന്നു ജ്യോതികയ്ക്ക് നല്‍കിയതെന്നും എന്തുകൊണ്ടാണ് താരം പിന്‍വാങ്ങിയതെന്ന് അറിയില്ലായിരുന്നുവെന്നുമായിരുന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞത്. പുതിയ സിനിമയായ രാക്ഷസിയുടെ പ്രമോഷനായി എത്തിയപ്പോഴാണ് ജ്യോതിക തന്റെ പിന്‍മാറ്റത്തെക്കുറിച്ച് മനസ്സ് തുറന്നത്. സിനിമയുടെ ക്രിയേറ്റീവ് കാര്യങ്ങളില്‍ അണിയറപ്രവര്‍ത്തകരുമായി വിയോജിപ്പ് തോന്നിയിരുന്നുവെന്നും അക്കാരണത്താലാണ് താന്‍ ചിത്രം വേണ്ടെന്ന് വെച്ചതെന്നുമാണ് ജ്യോതിക പറഞ്ഞത്.

എന്ത് നല്‍കുന്നു എന്നതാണ് പ്രധാനം

എന്ത് നല്‍കുന്നു എന്നതാണ് പ്രധാനം

ബിഗ് ബജറ്റെന്നതല്ല ഒരു സിനിമയുടെ പ്രധാനപ്പെട്ട കാര്യം. പ്രേക്ഷകര്‍ ബജറ്റ് നോക്കിയല്ല സിനിമ കാണാനെത്തുന്നത്. എന്താണ് നല്‍കുന്നതെന്നതാണ് പ്രധാനപ്പെട്ട കാര്യം. പിങ്കിന്റെ റീമേക്ക് സ്വീകരിച്ച അജിത്തിനെ താന്‍ അഭിനന്ദിക്കുകയാണെന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ മുന്‍ സിനിമകള്‍ അപേക്ഷിച്ച് നോക്കുമ്പോള്‍ നേര്‍കൊണ്ട പറവ ചെറിയ ചിത്രമാണ്. എന്നാല്‍ അത് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും താരം പറയുന്നു.

രാക്ഷസി എത്തുന്നത്

രാക്ഷസി എത്തുന്നത്

വിവാഹത്തിന് ശേഷമുള്ള സിനിമാജീവിതത്തെക്കുറിച്ച് താരം മനസ്സ് തുറന്നിരുന്നു. സൂര്യയുടേയും കുടുംബത്തിന്റേയും പിന്തുണയാണ് തിരിച്ചുവരവിനാ കാരണമായത്. സ്‌പോര്‍ട്‌സ് താരങ്ങളാണ് ശരിക്കും താരങ്ങളെന്നും താരം അഭിപ്രായപ്പെട്ടിരുന്നു. ഗൗതം രാജ് ചിത്രമായ രാക്ഷസി ജൂലൈ 5ന് തിയേറ്ററുകളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപികയായാണ് ജ്യോതിക എത്തുന്നത്. അപ്രതീക്ഷിതമായെത്തുന്ന പ്രതിസന്ധികളില്‍ നിന്നും വിദ്യാര്‍ത്ഥികളേയും സ്‌കൂളിനേയും രക്ഷിക്കുന്ന അധ്യാപികയുടെ കഥയാണ് രാക്ഷസി പറയുന്നത്.

നിരവധി സിനിമകള്‍

നിരവധി സിനിമകള്‍

കല്യാണിന്റെ ജാക്‌പോട്ട്, ജീത്തു ജോസഫ് ചിത്രം തുടങ്ങിയ സിനിമകളാണ് ജ്യോതികയുടേതായി ഒരുങ്ങുന്നത്. രേവതിയും ജാക്‌പോട്ടില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജീത്തു ജോസഫ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നേരത്തെ ആരംഭിച്ചിരുന്നു. കാര്‍ത്തിയും ജ്യോതികയും ഇതാദ്യമായി ഒരുമിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X