'മെര്‍സല്‍' ഒഴിവാക്കിയത് ബുദ്ധിമോശം.. നഷ്ടപ്പെടുത്തിയ ഭാഗ്യത്തെ പഴിച്ച് ജ്യോതിക!

By Nimisha

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ജ്യോതികയ്ക്ക് ഒന്നിനൊന്ന മികച്ച അവസരങ്ങളായിരുന്നു ലഭിച്ചിരുന്നത്. മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും തേടിയെത്തിയിരുന്നുവെങ്കിലും തെറ്റായ തീരുമാനം കാരണം സിനിമ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് താരം ഇപ്പോള്‍. സിനിമ തിരഞ്ഞെടുക്കുന്നതിന് താരങ്ങള്‍ക്ക് അവരുടേതായ മാനദണ്ഡങ്ങളുണ്ട്. ഒരിക്കല്‍ വേണ്ടെന്ന് വെച്ച കഥാപാത്രം പിന്നീട് മറ്റൊരാള്‍ ചെയ്ത് പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണം കൂടി ലഭിക്കുമ്പോള്‍ പലപ്പോഴും താരങ്ങള്‍ മറിച്ച് ചിന്തിക്കേണ്ടിയും വരാറുണ്ട്.

വിജയകരമായി പ്രദര്‍ശനം തുടരുന്ന ഇളയദളപതി ചിത്രമായ മെര്‍സലിലെ നായികാ വേഷത്തിലേക്ക് സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് ജ്യോതികയെആയിരുന്നു. മൂന്ന് നായികമാരുള്ള ചിത്രത്തില്‍ അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ എന്തുകൊണ്ടോ ജ്യോ ഈ റോള്‍ സ്വീകരിച്ചില്ല.

മെര്‍സലിലെ വേഷം

മെര്‍സലിലെ വേഷം

ഇളയദളപതി ചിത്രമായ മെര്‍സലില്‍ പ്രധാന കഥാപാത്രമായി ജ്യോതികയെ പരിഗണിച്ചിരുന്നു. സാമന്ത. നിത്യാ മേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം ജ്യോതികയെയും പരിഗണിച്ചിരുന്നു.

വിജയ് ചിത്രത്തില്‍ ജ്യോതികയും

വിജയ് ചിത്രത്തില്‍ ജ്യോതികയും

അറ്റ് ലീയും വിജയ് യും ഒരുമിക്കുന്ന ചിത്രത്തില്‍ ജ്യോതികയും വേഷമിടുന്നുവെന്ന തരത്തിലായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ചിത്രത്തില്‍ താരം ഇല്ലെന്നും അറിയിച്ചു.

കാരണം വ്യക്തമല്ല

കാരണം വ്യക്തമല്ല

ജ്യോതിക ഈ സിനിമ വേണ്ടെന്ന് വെച്ചതിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് വ്യക്തതയില്ല. മൂന്ന് നായികമാരോടൊപ്പം അഭിനയിച്ചാല്‍ തന്റെ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുമോ എന്ന് താരത്തിന് ആശങ്കയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒതുങ്ങിപ്പോവുമെന്ന ഭയം അലട്ടിയിരുന്നു

ഒതുങ്ങിപ്പോവുമെന്ന ഭയം അലട്ടിയിരുന്നു

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികമാരായ സാമന്തയ്ക്കും കാജല്‍ അഗര്‍വാളിനുമൊപ്പം അഭിനയിച്ചാല്‍ താന്‍ ഒതുങ്ങിപ്പോവുമോ എന്ന ഭയവും താരത്തെ അലട്ടിയിരുന്നുവത്രേ.

നിത്യാ മേനോന് ലഭിച്ച സൗഭാഗ്യം

നിത്യാ മേനോന് ലഭിച്ച സൗഭാഗ്യം

ജ്യോതികയുടെ പിന്‍മാറ്റത്തില്‍ ഏറെ സന്തോഷിച്ചൊരു താരമാണ് നിത്യാ മേനോന്‍. ജ്യോതിക വേണ്ടെന്ന് വച്ച കഥാപാത്രമായി വേഷമിടാനുള്ള അവസരം ലഭിച്ചത് നിത്യയ്ക്കായിരുന്നു.

മികച്ച പ്രതികരണം നേടി മുന്നേറുന്നു

മികച്ച പ്രതികരണം നേടി മുന്നേറുന്നു

വിജയ് നായകനായെത്തിയ ചിത്രമായ മെര്‍സല്‍ മികച്ച പ്രകടനം നേടി മുന്നേറ്റം തുടരുകയാണ്. വേണ്ടെന്ന് വെച്ച ചിത്രവും കഥാപാത്രവും മികച്ച പ്രതികരണം നേടിയെന്നറിയുമ്പോള്‍ അഭിനേതാക്കള്‍ക്ക് നഷ്ടബോധം തോന്നുന്നത് സ്വാഭാവികമാണ്.

നിത്യാ മേനോന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു

നിത്യാ മേനോന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു

ജ്യോതികയ്ക്കായി മാറ്റി വെച്ചിരുന്ന കഥാപാത്രവും ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നിത്യാ മേനോനാണ് ഇതിന്റെ ക്രഡിറ്റ് മുഴുവനും ലഭിച്ചത്. എസ് ജെ സൂര്യയാണ് ചിത്രത്തിലെ വില്ലന്‍. ഇദ്ദേഹത്തിനൊപ്പം അഭിനയിക്കുവാനുള്ള അവസരം കൂടിയാണ് താരം വേണ്ടെന്ന് വെച്ചത്.

കേരളക്കരയും ഏറ്റെടുത്തു

കേരളക്കരയും ഏറ്റെടുത്തു

തമിഴകത്തിന്റെ മുന്‍നിര താരങ്ങളിലൊരാളായ വിജയ് യുടെ ചിത്രങ്ങള്‍ക്ക് കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മൂന്ന് ഗെറ്റപ്പിലെത്തിയ മെര്‍സലും ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X