മഞ്ജു കണ്ട സ്വപ്‌നവുമായി ജ്യോതിക; ട്രെയിലര്‍ കാണൂ
പതിനാല് വര്‍ഷങ്ങളായി മഞ്ജു കണ്ട സ്വപ്‌നമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം. എട്ട് വര്‍ഷമായി കാണുന്ന സ്വപ്‌നവുമായി തമിഴകത്ത് തിരിച്ചെത്തുകയാണ് ജ്യോതിക. ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ തമിഴ് റീമേക്കായ 36 വയതനിലെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.
മിതത്വത്തോടെയുള്ള ജ്യോതികയുടെ അഭിനയം തന്നെയാണ് ട്രെയിലറിന്റെ ആകര്‍ഷണം. ഇവിടെ മഞ്ജു വാര്യരുടെ അഭിനയവും ജ്യോതികയുടെ അഭിനയവും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല. രണ്ട് പേര്‍ക്കും അവരുടേതായ ചില മാനറിസങ്ങളുണ്ട്. ആ തരത്തില്‍ രണ്ടും മികച്ചതു തന്നെയാണ്.

റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ടീമാണ്. സന്തോഷ് നാരായണന്റെ സംഗീതവും ട്രെയിലറിന്റെ മികവ് നിലനിര്‍ത്തുന്നു.
റഹ്മാന്‍, അമൃത, അഭിരാമി, നാസര്‍, ഡല്‍ഹി ഗണേശ്, ഇളവരസു, പ്രേം, സിദ്ധാര്‍ത്ഥ് ബസു, സഞ്ജയ് ഭാരതി, എംഎസ് ഭാസ്‌കര്‍, ദേവദര്‍ശിനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ട്രെയിലര്‍ കണ്ടു നോക്കൂ...


Click it and Unblock the Notifications











