ഐ ലവ് യൂ സൂര്യയെന്ന് ജ്യോതിക! അമ്മയുടെ പുതിയ സിനിമയെക്കുറിച്ച് ദിയയും ദേവും പറഞ്ഞത് ഇങ്ങനെ!

കൈദിയിലൂടെ അത്ഭുതപ്പെടുത്തിയ കാര്‍ത്തിയുടെ അടുത്ത സിനിമയും റിലീസിങ്ങിനൊരുങ്ങുകയാണ്. തമ്പിയുമായാണ് അദ്ദേഹം ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. മലയാളത്തിന്റെ പ്രിയ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതികയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതാദ്യമായാണ് കാര്‍ത്തിയും ജ്യോതികയും ഒരു സിനിമയ്ക്കായി ഒരുമിച്ചത്. സത്യരാജ്, അന്‍സണ്‍ പോള്‍, നിഖില വിമല്‍, സീത തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നിട്ടുണ്ട്.ഗോവിന്ദ വസന്തയാണ് ചിത്രത്തിനായി ഈണങ്ങളൊരുക്കിയത്.

സിനിമയെക്കുറിച്ച് വാചാലരായി എത്തിയിരിക്കുകയാണ് ജ്യോതികയും കാര്‍ത്തിയും സൂര്യയും. ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചിനിടയിലായിരുന്നു താരങ്ങള്‍ സിനിമയെക്കുറിച്ച് സംസാരിച്ചത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ ഈ ചിത്രം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ജീത്തു ജോസഫിനൊപ്പം തമിഴകത്തിന്റെ പ്രിയതാരങ്ങള്‍ കൂടി ഒരുമിച്ചെത്തുമ്പോള്‍ അത് എങ്ങനെ ആയിരിക്കുമെന്ന് അറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ ലൊക്കേഷന്‍ വിശേങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ തന്നെ എത്തിയിരുന്നു. ജ്യോതികയുടേയും സൂര്യയുടേയും കാര്‍ത്തിയുടേയുമൊക്കെ സംസാരത്തിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ജ്യോതികയുടെ തിരിച്ചുവരവ്

ജ്യോതികയുടെ തിരിച്ചുവരവ്

ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ജ്യോതികയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു സൂര്യ. എന്നാണ് സിനിമയിലേക്കുള്ള വരവെന്നായിരുന്നു ആരാധകര്‍ ചോദിച്ചുകൊണ്ടിരുന്നത്. കാത്തിരിപ്പിനൊടുവില്‍ തിരിച്ചെത്തിയപ്പോള്‍ ഗംഭീര പിന്തുണയായിരുന്നു അവര്‍ നല്‍കിയതും. സൂര്യയായിരുന്നു ജ്യോതികയുടെ സിനിമകള്‍ നിര്‍മ്മിച്ചത്.

സംസാരിക്കാന്‍ പേടി

സംസാരിക്കാന്‍ പേടി

അമ്മയ്ക്കും അപ്പയ്ക്കും മുന്നില്‍ തമിഴ് സംസാരിക്കാന്‍ പേടിയാണെന്ന് പറഞ്ഞായിരുന്നു ജ്യോതിക സംസാരം തുടങ്ങിയത്. തമ്പിയുടെ ഓഡിയോ ലോഞ്ചിനായി കുടുംബസമേതമായാണ് ജ്യോതിക എത്തിയത്. തന്നെ സംബന്ധിച്ചിടത്തോളം തമ്പി ഒരു വികാരമാണ്, തന്റെ സഹോദരന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയാണിത്. ഇമോഷണല്‍ ഫീലാണ് തോന്നുന്നത്. സിനിമയുടെ സെറ്റിലേക്ക് അമ്മയും എത്തിയിരുന്നു. അതിനിടയിലെ കാര്യങ്ങളെക്കുറിച്ചും ജ്യോതിക സംസാരിച്ചിരുന്നു.

ഹീറോയിന്റെ അമ്മയായല്ല

ഹീറോയിന്റെ അമ്മയായല്ല

അമ്മ സെറ്റിലേക്ക് വന്നപ്പോള്‍ കുശലം ചോദിച്ചും മറ്റ് സൗകര്യങ്ങളെക്കുറിച്ചുമൊക്കെ അണിയറപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. നായികയുടെ അമ്മയായല്ല താനിവിടെ എത്തിയത്. ഇത് തന്റെ മകന്റെ സിനിമയാണ്. കാര്യങ്ങളെല്ലാം താന്‍ നോക്കിക്കോളുമെന്നുമായിരുന്നു അമ്മയുടെ മറുപടി. അത് പറയുമ്പോള്‍ അമ്മയുടെ കണ്ണില്‍ വന്ന സന്തോഷം, അത് കാണേണ്ടത് തന്നെയായിരുന്നുവെന്ന് ജ്യോതിക പറഞ്ഞിരുന്നു.

കുടുംബ ചിത്രം

കുടുംബ ചിത്രം

ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും ഇതൊരു കുടുംബ ചിത്രമായിരുന്നു. ജീത്തു ജോസഫ് സാറിന്റെ കുടുംബം, ശിവകുമാര്‍ ഫാമിലി, ബോംബൈ ഫാമിലി അങ്ങനെ എല്ലാവരും സെറ്റിലേക്ക് എത്തിയിരുന്നു. ഇതാദ്യമായാണ് സഹോദരനും ഭാര്യയുമൊക്കെ സെറ്റിലേക്കെത്തുന്നത്. തന്നേയും സഹോദരനേയും സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ചിത്രമാണിത്. സ്വന്തം സഹോദരനും സൂര്യയുടെ സഹോദരനും ഒരുമിച്ചപ്പോള്‍ ശരിക്കും സന്തോഷമായിരുന്നു. മൊത്തത്തിലേ താന്‍ ഇമോഷണലായിരുന്നുവെന്നും ജ്യോതിക പറയുന്നു.

രജനിയുടെ ആത്മവിശ്വാസം

രജനിയുടെ ആത്മവിശ്വാസം

കാര്‍ത്തിക്കൊപ്പം ആദ്യമായാണ് അഭിനയിച്ചത്. അങ്ങനെയൊരു അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. പരുത്തിവീരനില്‍ നിന്നും കൈദി വരെയുള്ള കാര്‍ത്തിയുടെ അഭിനയ ജീവിതത്തെക്കുറിച്ചും താരം സംസാരിച്ചിരുന്നു. എല്ലാ ആര്‍ടിസ്റ്റുകള്‍ക്കും അവരവരുടേതായ സ്‌പേസുണ്ട്. അത് മനസ്സിലാക്കി ഇടപഴകുന്നയാളാണ് കാര്‍ത്തി. സ്‌കിപ്റ്റിന് അനുസരിച്ച് എന്തും ചെയ്യാന്‍ തയ്യാറാണ് കാര്‍ത്തി. ഇതേ കോണ്‍ഫിഡന്‍സ് മുന്‍പ് രജനി സാറിലാണ് കണ്ടത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പൊതുവെ നായികമാരെ കാണാറില്ല. എന്നാല്‍ ഈ സിനിമയില്‍ അങ്ങനെയല്ലായിരുന്നു ഇതും തന്നെ സന്തോഷിപ്പിച്ച കാര്യമാണെന്നും ജ്യോതിക പറയുന്നു.

മക്കളുടെ ചോദ്യം

മക്കളുടെ ചോദ്യം

സത്യരാജ് സാറുമായി അടുത്ത ബന്ധമാണ് സൂര്യയ്ക്കും കാര്‍ത്തിക്കും. ഈ സിനിമയെക്കുറിച്ച് കുട്ടികളോട് പറഞ്ഞപ്പോള്‍ അവരുടെ അത്ഭുതവും അതായിരുന്നു. കാര്‍ത്തി ചിത്തപ്പനും സത്യരാജ് അങ്കിളിനുമൊപ്പം അഭിനയിക്കുകയാണെന്ന് അവരോട് പറഞ്ഞിരുന്നു. അമ്മാ യൂ ആര്‍ സോ ലക്കി, യൂ ആര്‍ ആക്റ്റിങ് വിത്ത് കട്ടപ്പാ. താനും കാര്‍ത്തിയും ഒരുമിക്കുന്നതായിരുന്നില്ല അവരെ സന്തോഷിപ്പിച്ചത്. സിനിമയിലെത്തി വര്‍ഷങ്ങളായെങ്കിലും ഇതാദ്യമായാണ് താന്‍ സത്യരാജിനൊപ്പം അഭിനയിക്കുന്നതെന്നും ജ്യോതിക പറഞ്ഞിരുന്നു.

സൂര്യയോട് പറയാനുള്ളത്

സൂര്യയോട് പറയാനുള്ളത്

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരോടെല്ലാം നന്ദി പറഞ്ഞായിരുന്നു ജ്യോതിക വേദി വിട്ടത്. ജീത്തു ജോസഫിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സംതൃപ്തയാണ് താനെന്നും താരം പറഞ്ഞിരുന്നു. സിനിമയ്ക്കിടയിലെ അനുഭവത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു. സംവിധായകരില്‍ നിന്നും ജീത്തു ജോസഫ് എന്തുകൊണ്ടാണ് വേറിട്ട് നില്‍ക്കുന്നതെന്ന് മനസ്സിലായതായും താരം പറയുന്നു. എല്ലാവരോടും നന്ദി പറഞ്ഞ് വേദി വിടുന്നതിനൊടുവിലായാണ് ഐ ലവ് യൂ സൂര്യ എന്ന് ജ്യോതിക പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X