ആ സിനിമ ഒരുപാടിഷ്ടപ്പെട്ടു! 2018 ലെ പ്രിയപ്പെട്ട സിനിമയെക്കുറിച്ച് ജ്യോതിക പറഞ്ഞത്? കാണൂ!
ജ്യോതികയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് പ്രേക്ഷകര്‍ക്ക്. വ്യത്യസ്തമായ സിനിമകളുമായി ഒരുകാലത്ത് സൂപ്പര്‍ നായികയായി നിറഞ്ഞുനിന്നിരുന്ന താരം കൂടിയാണ് ജ്യോതിക. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. സുര്യയ്‌ക്കൊപ്പമുള്ള മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് താരം. വിവാഹത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ചത് അടുത്തിടെയാണ്. രണ്ടാം വരവിലും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.
ജ്യോതികയുടെ തിരിച്ചുവരവിന് ശക്തമായ പിന്തുണ നല്‍കി താരകുടുംബവും ഒപ്പമുണ്ടായിരുന്നു. മക്കളുടെ കാര്യങ്ങള്‍ നോക്കി സൂര്യയായിരുന്നു താരത്തെ ലൊക്കേഷനിലേക്ക് അയച്ചത്. സൂര്യയെപ്പോലൊരു പങ്കാളിയെ ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണെന്ന് ജ്യോതിക പറഞ്ഞിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളാണ് ഇത്തവണ ലഭിക്കുന്നതെന്നും സിനിമ സ്വീകരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിത്തുടങ്ങിയത് ഇപ്പോഴാണെന്നും താരം വ്യക്തമാക്കിയിരുന്നു. നവാഗത സംവിധായകരുടേതടക്കം നിരവധി സിനിമകളാണ് പോയവര്‍ഷത്തില്‍ പുറത്തിറങ്ങിയതെന്നും തന്നെ ആകര്‍ഷിച്ച സിനിമയെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

ഗലാട്ട അവാര്‍ഡിനിടയിലായിരുന്നു ജ്യോതിക തനിക്കേറെ ഇഷ്ടപ്പെട്ട ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസനാണ് തനിക്ക് കൂടുതല്‍ ഇഷ്ടായതെന്നുമായിരുന്നു താരം പറഞ്ഞത്. വിഷ്ണു വിശാലും അമല പോലഉം മുഖ്യവേഷത്തിലെത്തിയ സൈക്കോ ത്രില്ലര്‍ ചിത്രത്തിനെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. 2018 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ തന്‍രെ പ്രിയ ചിത്രം രാക്ഷസാണെന്നാണ് ജ്യോതികയും പറഞ്ഞത്.


Click it and Unblock the Notifications











