പോലീസ് വേഷത്തില്‍ തിളങ്ങി ജ്യോതികയും രേവതിയും! വൈറലായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍! കാണൂ
നടി ജ്യോതികയും രേവതിയും പ്രധാന വേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ജാക്ക് പോട്ട്. വീണ്ടുമൊരു കരുത്തുറ്റ കഥാപാത്രമായി ജ്യോതിക എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കല്യാണ്‍ ആണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ജാക്ക് പോട്ടിന്റെ ഫസ്റ്റ്‌ലുക്കില്‍ പോലീസ് വേഷത്തിലാണ് ജ്യോതികയെയും രേവതിയെയും കാണിച്ചിരിക്കുന്നത്. ഹാസ്യ പശ്ചാത്തലത്തിലുളള ഒരു ചിത്രമായിരിക്കും ജ്യോതികയുടെ ജാക്ക് പോട്ടെന്നാണ് അറിയുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്കിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. .2 ഡി എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ സൂര്യയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ജ്യോതിക, രേവതി എന്നിവര്‍ക്കൊപ്പം യോഗി ബാബു, മന്‍സൂര്‍ അലിഖാന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 35 ദിവസം കൊണ്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നത്. ജാക്ക് പോട്ടിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളും സമുഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











