തുമാരി സുലുവിന്റെ തമിഴ് പതിപ്പുമായി ജ്യോതിക എത്തുന്നു! കാട്രിന്‍ മൊഴി' റിലീസ് തിയ്യതി പുറത്ത്
തെന്നിന്ത്യന്‍ സിനിമയില്‍ താരറാണിയായി തിളങ്ങിയ നടിയാണ് ജ്യോതിക. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനിന്ന നടി ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെയായിരുന്നു തിരിച്ചെത്തിയിരുന്നത്. റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്ത തമിഴ് പതിപ്പ് തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.
36 വയതിനിലെ എന്ന ഈ ചിത്രത്തിനു ശേഷം ജ്യോതിക സിനിമാ രംഗത്ത് സജീവമായിരുന്നു. മഗളിയര്‍ മട്ടും,നാച്ചിയാര്‍ തുടങ്ങിയ ചിത്രങ്ങളാണ് തുടര്‍ന്ന് ജ്യോതികയുടെതായി പുറത്തിറങ്ങിയിരുന്നത്. കൈനിറയെ ചിത്രങ്ങളാണ് ജ്യോതികയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ജ്യോതിക മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് കാട്രിന്‍ മൊഴി. രാധാ മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് അണിയയറപ്രവര്‍ത്തകര്‍ കാട്രിന്‍ മൊഴി അണിയിയിച്ചൊരുക്കിയിരിക്കുന്നത്. വിദ്യാ ബാലന്‍ തകര്‍ത്തഭിനയിച്ച തുമാരി സുലുവിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍ മൊഴി. വിദ്ധാര്‍ത്ഥാണ് ചിത്രത്തില്‍ ജ്യോതികയുടെ നായകനായി എത്തുന്നത്. മാനവ് കൗള്‍ ആയിരുന്നു ഹിന്ദിയില്‍ ഈ വേഷം ചെയ്തിരുന്നത്.

സൂപ്പര്‍താരം ചിമ്പുവും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ശരണ്യ, ഉര്‍വശി,ലക്ഷമി മഞ്ചു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് മുത്തുസാമി ചായാഗ്രഹം നിര്‍വ്വഹിച്ച ചിത്രത്തിന് എഎച്ച് കാഷിഫ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ പതിനെട്ടിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications