കാലിക പ്രസക്തിയുളള പ്രമേയം പറഞ്ഞ് ജ്യോതികയുടെ രാക്ഷസി! ജൂലായ് അഞ്ചിന് തിയ്യേറ്ററുകളിലേക്ക്!

By Midhun Raj

നടി ജ്യോതിക കേന്ദ്രകഥാപാത്രമായി എത്തുന്ന എറ്റവും പുതിയ ചിത്രമാണ് രാക്ഷസി. കാലിക പ്രസക്തമായ ഒരു പ്രമേയം പറഞ്ഞൊരുക്കിയ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. നവാഗതനായ സൈ.ഗൗതംരാജാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഗീതാ റാണി എന്ന സ്‌കുള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ജ്യോതിക എത്തുന്നത്.

jyothika

വിദ്യാര്‍ത്ഥി സമൂഹത്തോടും സര്‍ക്കാര്‍ വിദ്യാലയങ്ങളോടും പുലര്‍ത്തി വരുന്ന അവഗണനകള്‍, കുത്തഴിഞ്ഞ വിദ്യാഭ്യാസ നയങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ ലോബികളുടെ നുഴഞ്ഞു കയറ്റം ഇവയൊക്കെ 'രാക്ഷസി'യിലെ പ്രതിപാദന വിഷയങ്ങളാണെങ്കിലും വൈകാരികമായ കഥയുടെ അകമ്പടിയോടെ തികച്ചും ഒരു എന്റര്‍ടൈനറായിട്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

 jyothika

രാക്ഷസിയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെട്ട ചിത്രത്തിനായി ആറു മാസം ആയോധന കലകള്‍ അഭ്യസിച്ച ശേഷമാണ് ജ്യോതിക കഥാപാത്രമായി മാറിയിരുന്നത്. ജ്യോതികയെ കൂടാതെ പൂര്‍ണിമാ ഭാഗ്യരാജ്, ഹരീഷ് പേരടി, കവിതാ ഭാരതി, സത്യന്‍, മുത്തുരാമന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Raatchasi

ഡ്രീം വാരിയര്‍ പിക്ച്ചര്‍സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു തുടങ്ങിയവരാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ജൂലായ് 5 നാണ് ജ്യോതികയുടെ രാക്ഷസി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഗോകുല്‍ ബിനോയ് ഛായാഗ്രഹണവും സീന്‍ റോള്‍ഡന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അരവിന്ദ് ഭാസ്‌കരനാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X