»   » അത് പറഞ്ഞത് ഒരു നടനാണെങ്കില്‍ ഈ പ്രശ്‌നമുണ്ടാവില്ലായിരുന്നു, അശ്ലീല വാക്കിനെ കുറിച്ച് ജ്യോതിക

അത് പറഞ്ഞത് ഒരു നടനാണെങ്കില്‍ ഈ പ്രശ്‌നമുണ്ടാവില്ലായിരുന്നു, അശ്ലീല വാക്കിനെ കുറിച്ച് ജ്യോതിക

Written By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ മടങ്ങി വന്ന (ഹൗ ഓള്‍ഡ് ആര്‍ യു) ചിത്രത്തിന്റെ റീമേക്ക് (36 വയതിനിലെ) ചെയ്തുകൊണ്ടാണ് എട്ട് വര്‍ഷത്തിന് ശേഷം ജ്യോതികയും തിരിച്ചെത്തിയത്. മഞ്ജുവിനെ കൊണ്ടു വന്ന റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് തമിഴ് റീമേക്ക് സംവിധാനം ചെയ്തതും. ഹൗ ഓള്‍ഡ് ആര്‍ യു ജ്യോതികയ്ക്കും ബ്രേക്ക് നല്‍കി.

സനുഷ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ എന്ത് നോക്കി നില്‍ക്കുകയായിരുന്നോ, നടിയെ പിന്തുണച്ച് തമിഴകം

മടങ്ങിവരവില്‍ വളരെ അധികം സെലക്ടീവായ ജ്യോതിക ചെയ്ത മൂന്നാമത്തെ ചിത്രമാണ് നാച്ചിയാര്‍. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്ന ജ്യോതികയുടെ നാച്ചിയാര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ വന്‍ വിവാദമായിരുന്നു. ടീസറില്‍ ജ്യോതിക ഉപയോഗിച്ച ഒരു വാക്കാണ് വിവാദങ്ങള്‍ക്ക് കാരണം.

jyothika

വളരെ അശ്ലീലമായ പ്രയോഗമാണ് അതെന്നും, ജ്യോതികയുടെ നാവില്‍ നിന്ന് ഒരിക്കലും അത്തരമൊരു അശ്ലീല വാക്ക് പ്രതീക്ഷിച്ചില്ല എന്നും ആരാധകര്‍ പറഞ്ഞു. ആ പേരില്‍ നടന്ന വിവാദങ്ങളെല്ലാം കെട്ടടങ്ങിയ ശേഷം ഇതാ വിഷയത്തില്‍ പ്രതികരണവുമായി ജ്യോതിക എത്തിയിരിയ്ക്കുന്നു.

താന്‍ ഉപയോഗിച്ച ആ വാക്ക് ഒരു നായക നടനാണ് ഉപയോഗിച്ചത് എങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു എന്ന് ജ്യോതിക പറയുന്നു. ജ്യോതിക ആദ്യമായി കാക്കി വേഷത്തിലെത്തുന്ന ചിത്രമാണ് നാച്ചിയാര്‍. തനി റൗഡി പൊലീസാണ് ചിത്രത്തില്‍ ജ്യോതിക. ജിവി പ്രകാശ് നായകനാകുന്ന ചിത്രം ഫെബ്രുവരി 16 ന് റിലീസ് ചെയ്യും.

English summary
Jyothika said that the abusive word which she used in Naachiyar teaser wouldn't have been an issue if some actor used that. Naachiyar is set to hit the screens on february 16th.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam