ഈ മൂന്ന് നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കംഫര്‍ട്ടാണ്! ജ്യോതികയുടെ വാക്കുകള്‍ വൈറലാവുന്നു! കാണൂ!

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ജ്യോതിക. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മക്കളായ ദിയയും ദേവും മുതിര്‍ന്നതിന് ശേഷം തിരികെ സിനിമയിലേക്കെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമാകുടുംബത്തിലെ മൂത്ത മരുമകളാണ് ജ്യോതിക. സൂര്യയുമായി സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രിയാണെന്ന് ഇവരുടെ ജീവിതം തെളിയിക്കുന്നു. ജ്യോതികയുടെ സിനിമാ തിരിച്ചുവരവിന് ശക്തമായ പിന്തുണ നല്‍കിയത് സൂര്യയായിരുന്നു.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് ഈ ദമ്പതികള്‍. താരജാഡകളില്ലാതെ സാധാരണക്കാരുമായി ഇടപഴകുന്ന താരങ്ങളോട് ആരാധകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. തെന്നിന്ത്യയുടെ സ്വന്തം താരമാണെങ്കിലും മലയാളികള്‍ക്കും ഏറെ ഇഷ്ടമാണ് ഈ ദമ്പതികളോട്. ജ്യോതികയുടെ സിനിമാതിരിച്ചു വരവിനെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍. തിരിച്ചുവരവിനെക്കുറിച്ച് വാചാലയാവുകയാണ് ജ്യോതിക. കാട്രിന്‍ മൊഴിയുടെ പത്രസമ്മേളനത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. ജ്യോതികയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വലിയ വെല്ലുവിളി

വലിയ വെല്ലുവിളി

സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്ക് ചെയ്യുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. തുമാരി സുലുവിന്റെ റീമേക്കായ കാട്രിന്‍ മൊഴി അനുഭവത്തെക്കുറിച്ച് തുറന്നുപറയുന്നതിനിടയിലായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വിധാര്‍ത്ഥ്, ലക്ഷ്മി മഞ്ജു, രാധാമോഹന്‍, ജി ധനഞ്ജയന്‍, എകെ കാഷിഫ് തുടങ്ങിയവരായിരുന്നു പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഇവര്‍ പത്രസമ്മേളം നടത്തിയത്. ഈ ചിത്രത്തിലൂടെ വലിയൊരു വെല്ലുവിളിയാണ് താന്‍ ഏറ്റെടുത്തതെന്ന് താരം പറയുന്നു. ആരാധകര്‍ ഏറ്റെടുത്ത ചിത്രത്തിന്റെ മറ്റൊരു പതിപ്പ് ഒരുക്കുമ്പോള്‍ ചില്ലറ വെല്ലുവിളിയല്ല അണിയറപ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളത്. വിദ്യ ബാലന്റെ കരിയറിലെ മികച്ച സിനിമകളിലൊന്ന് കൂടിയായിരുന്നു ഇത്.

11 വര്‍ഷത്തിന് ശേഷം

11 വര്‍ഷത്തിന് ശേഷം

11 വര്‍ഷത്തിന് ശേഷമാണ് രാധാമോഹനും ജ്യോതികയും ഒരുമിക്കുന്നത്. മൊഴിയിലൂടെയായിരുന്നു ഇരുവരും നേരത്തെ ഒരുമിച്ചത്. അന്നത്തേതില്‍ നിന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നും വീണ്ടും ഇതേ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയില്‍ താന്‍ ത്രില്ലടിച്ചിരുന്നുവെന്നും താരം പറയുന്നു. മൊഴിയുടെ ദിവസത്തില്‍ താന്‍ എങ്ങനെയായിരുന്നോ അതേ പോലെ തന്നെയാണ് ഇത്തവണയും സിനിമയെ സമീപിച്ചതെന്ന് താരം പറയുന്നു. ജ്യോതികയുടെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായിരുന്നു മൊഴി. ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ് ഈ സിനിമ.

കംഫര്‍ട്ടബിളായ താരങ്ങള്‍

കംഫര്‍ട്ടബിളായ താരങ്ങള്‍

മൂന്ന് നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ കംഫര്‍ട്ടാണെന്ന് ജ്യോതിക പറയുന്നു. സൂര്യ, മാധവന്‍, അജിത്ത് എന്നിവരുമായി മികച്ച കെമിസ്ട്രിയാണ്. കൂളായാണ് ഇവര്‍ക്കൊപ്പം അഭിനയിച്ചത്. ഇതിന് ശേഷം തനിക്ക് കംഫര്‍ട്ടായി തോന്നിയ താരം വിധാര്‍ത്ഥാണെന്ന് താരം പറയുന്നു. സൂര്യയുമായി മികച്ച കെമിസ്ട്രിയാണ് ജ്യോതിക പുറത്തെടുത്തത്. സ്‌ക്രീനിലെ മികച്ച ജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വിജയിച്ചിരുന്നു. കൂടെ അഭിനയിക്കുന്ന താരങ്ങളുമായി മികച്ച കെിസ്ട്രിയുണ്ടാവുമ്പോള്‍ അഭിനയം എളുപ്പമാവാറുണ്ടെന്ന് താരങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ജ്യോതികയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍

ജ്യോതികയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍

ജ്യോതികയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ താനേറെ സന്തോഷിച്ചിരുന്നുവെന്നും വിധാര്‍ത്ഥ് പറയുന്നു. നേരത്തെ മഗളിര്‍ മട്ടുമില്‍ താന്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നുവെന്നും അന്ന് സെല്‍ഫിയെടുക്കാത്തിനെക്കുറിച്ച് ഭാര്യ പരാതി പറഞ്ഞിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അതിന് ശേഷം ഇത്ര പെട്ടെന്ന് ജ്യോതികയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് താരം പറയുന്നു. ജ്യോതിക മാമിന്റെ വലിയൊരു ഫാനാണ് താനെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X