സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്ല! സൂര്യയുടെ ട്വിറ്ററില്‍ കയറി നോക്കാറുണ്ടെന്ന് ജ്യോതിക
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സൂര്യ നല്ലൊരു ഭര്‍ത്താവും അച്ഛനുമൊക്കെ ആണെന്ന് ജ്യോതിക പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ജ്യോതികയെ കുറിച്ച് സൂര്യ പറയുന്നതും ഇതുപോലെയാണ്. ഇപ്പോഴിതാ തനിക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളൊന്നുമില്ലെന്നുള്ള കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് ജ്യോതിക. എന്തെങ്കിലും ആവശ്യം വന്നാല്‍ സൂര്യയുടെ അക്കൗണ്ടാണ് തുറന്ന് നോക്കുന്നതെന്ന കാര്യവും നടി പറഞ്ഞിരിക്കുകയാണ്.

ജ്യോതിക നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം 'രാക്ഷസി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവേ മാധ്യമങ്ങളോടാണ് നടി മനസ് തുറന്നത്. രാക്ഷസിയുടെ ട്രെയിലര്‍ കണ്ടതോടെ പലരും എന്നെ ലേഡി സമുദ്രക്കനി എന്ന് വിളിച്ചതായി സൂര്യ ട്വിറ്റര്‍ പേജില്‍ കണ്ടു. സിനിമയുടെ വിശേഷങ്ങള്‍ അറിയാന്‍ ഞാന്‍ സൂര്യയുടെ അക്കൗണ്ട് ആണ് ഉപയോഗിക്കുന്നത്.
ഈ ചിത്രവും സാട്ടൈ, പള്ളിക്കൂടം എന്നീ സിനിമകളുടെ ഗണത്തില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ആ ചിത്രങ്ങളെക്കാള്‍ ഗൗരവ്വമേറിയ വിഷയമാണ് രാക്ഷസി കൈകാര്യം ചെയ്യുന്നതെന്നും ജ്യോതിക വ്യക്തമാക്കി. ഇവിടെ ബിഗ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുപാട് പുറത്തിറങ്ങുന്നുണ്ട്. എല്ലാത്തിനും ഒരേ കഥ തന്നെ. നായകന്‍ ഒന്നില്‍ കൂടുതല്‍ നായികമാരെ പ്രണയിക്കുന്നു. ക്ലൈമാക്‌സില്‍ കണ്ട് ശീലിച്ച ആക്ഷനും. എന്നാല്‍ ആരും ആ ചിത്രങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ തയ്യാറല്ലെന്നും ജ്യോതിക വ്യക്തമാക്കി.


Click it and Unblock the Notifications