»   » ഒരു കോഫി ഉണ്ടാക്കി തരട്ടെ എന്നു ചോദിച്ചാല്‍ സൂര്യ ഓടി രക്ഷപ്പെടുമെന്ന് ജ്യോതിക !!!

ഒരു കോഫി ഉണ്ടാക്കി തരട്ടെ എന്നു ചോദിച്ചാല്‍ സൂര്യ ഓടി രക്ഷപ്പെടുമെന്ന് ജ്യോതിക !!!

Posted By: Nihara
Subscribe to Filmibeat Malayalam

വെള്ളിത്തിരയില്‍ നിന്നും കുടുംബ ജീവിതത്തിലേക്ക് കടന്ന സൂര്യയും ജ്യോതികയും വീണ്ടും ഒരുമിച്ചെത്താനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിവാഹ ശേഷം കുടുംബിനിയായി ഒതുങ്ങിയ ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ഭാര്യയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി സൂര്യയും കൂടെയുണ്ട്.

ഇടവേളയ്ക്കു ശേഷമുള്ള ജ്യോതികയുടെ തിരിച്ചു വരവിന് പിന്നില്‍ ഫുള്‍ സപ്പോര്‍ട്ടുമായി സൂര്യ കൂടെയുണ്ട്. 36 വയതിനിലൂടെയിലാണ് ജ്യോ തിരിച്ചെത്തിയത്. പുതിയ ചിത്രമായ മഗലിയാര്‍ മട്ടുമിന്റെ പുറകിലും സൂര്യയാണ്. സൂര്യയുടെ ബാനറായ 2ഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഗലിയാര്‍ മട്ടും ഒാഡിയോ ലോഞ്ച്

പ്രണയിച്ച് വിവാഹിതരായ സൂര്യ ജ്യോതിക ദമ്പതികളുടെ ജീവിതം എല്ലാവരെയും അസൂയപ്പെടുത്തുന്ന തരത്തിലാണ്. ഭാര്യയെയും മക്കളെയും അകമഴിഞ്ഞ് സ്‌നേഹിക്കുന്ന സ്‌നേഹിക്കുന്ന സൂര്യ അവരുടെ കാര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. സൂര്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജ്യോതികയ്ക്ക് ഏറെ പറയാനുണ്ട്. മഗലിയാര്‍ മട്ടും ഓഡിയോ ലോഞ്ചിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

ഒരിക്കല്‍ മാത്രമേ ദോശ ഉണ്ടാക്കിയിട്ടുള്ളൂ

സൂര്യ ജ്യോതിക വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഒരൊറ്റത്തവണ മാത്രമാണ് സൂര്യയ്ക്ക് ജ്യോതിക ദോശ ഉണ്ടാക്കിക്കൊടുത്തത്. വിവാഹം കഴിഞ്ഞതിന്റെ അടുത്ത ദിവസമാണ് ദോശ ഉണ്ടാക്കിയത്. അന്നത്തോടെ അമ്മ മോള്‍ ഇനി ദോശ ഉണ്ടാക്കണ്ടെന്ന് പറയുകയും ചെയ്തു.

കോഫി ഉണ്ടാക്കട്ടെ എന്നു ചോദിച്ചാല്‍ സൂര്യ ഓടും

കോഫി ഉണ്ടാക്കിത്തരട്ടെ എന്ന് ചോദിച്ചാല്‍ സൂര്യ ഓടി രക്ഷപ്പെടും. ഇനി അതുകൊണ്ടാണോ തന്നെ വീണ്ടും അഭിനയിക്കാന്‍ വിട്ടതെന്നും അറിയില്ലെന്നും ജ്യോതിക പറഞ്ഞു.

ഇത്രമേല്‍ പിന്തുണയ്ക്കുന്നു

ജ്യോതിക എപ്പോള്‍ പുറത്തു പോകാന്‍ തുടങ്ങിയാലും കാറിനരികില്‍ വന്ന് യാത്രയാക്കിയിട്ടേ പുറത്തു പോകൂ. ഷൂട്ടിങ്ങ് ഉണ്ടെങ്കില്‍പ്പോലും ഈ പതിവു തുടരുമെന്നും ജ്യോതിക പറഞ്ഞു.

ജ്യോതികയ്ക്ക് വേണ്ടി പാടി കാര്‍ത്തി

സൂര്യയുടെ നിര്‍മ്മാണത്തില്‍ ജ്യോതിക നായികയായി അഭിനയിക്കുന്ന മഗലിയാര്‍ മട്ടുമിലെ മറ്റൊരു പ്രധാന സവിശേഷത കാര്‍ത്തിയുടെ പാട്ടാണ്. തന്നെ വിശ്വസിച്ച് ഗാനം ഏല്‍പ്പിച്ച അണിയറപ്രവര്‍ത്തകരോടാണ് കാര്‍ത്തി ഇക്കാര്യത്തില്‍ നന്ദി പറയുന്നത്. കാര്‍ത്തിക്ക് അഭിനന്ദനവുമായി സൂര്യയും രംഗത്തെത്തിയിട്ടുണ്ട്.

സൂര്യ ജ്യോതിക കൂട്ടുകെട്ട് കാണാന്‍ കാത്തിരിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരജോഡിയാണ് സൂര്യയും ജ്യോതികയും. അഭ്രപാളിയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തുന്ന താരജോഡികളെ ഒരുമിച്ച് സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. ദീര്‍ഘ നാളത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന ജ്യോതിക ഇപ്പോള്‍ സജീവമാവാന്‍ തയ്യാറെടുക്കുകയാണ്. കുടുംബവും സിനിമാ ജീവിതവും ഒരേ പോലെ കൊണ്ടുപോവാന്‍ ജ്യോയ്ക്ക് കഴിയുന്നുണ്ട്. എല്ലാത്തിനും പിന്തുണയുമായി സൂര്യ കൂടെയുള്ളപ്പോള്‍ ജ്യോതിക മാറി നില്‍ക്കേണ്ട കാര്യമില്ലല്ലോ.

ഒാണ്‍ സ്ക്രീന്‍ കെമിസ്ട്രി ജീവിതത്തിലും

ഏഴു സിനിമകളിലാണ് ജ്യോതിക യും സൂര്യയും ഒരുമിച്ചത്. ഇരുവരും ഒരുമിച്ച ആദ്യ ചിത്രമായ പൂവെല്ലാം കേട്ടുപ്പാര്‍ അവസാനമായി ഒരുമിച്ചെത്തിയ സില്ലിന് ഒരു കാതലുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തിരശ്ശീലയില്‍ മാത്രമല്ല ജീവിതത്തിലും മികച്ച പ്രണയ ജോഡികളായ ഇവര്‍ക്ക് ഈ ചിത്രങ്ങളില്‍ റോളുകള്‍ അനായാസെന അഭിനയിപ്പിച്ചു ഫലിപ്പിക്കാനും കഴിഞ്ഞു.

English summary
Jyothika talks about Surya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam