തുമാരിസുലു തമിഴിലേക്ക്, വിദ്യാ ബാലനായി അഭിനയിക്കാന്‍ ജ്യോതിക!!
2017ലെ ബോളിവുഡിലെ മികച്ച ചിത്രമായിരുന്ന വിദ്യാ ബാലന്റെ തുമാരിസുലു തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ജ്യോതികയാണ് ചിത്രത്തിലെ വിദ്യാ ബാലന്റെ വേഷം അവതരിപ്പിക്കുന്നത്. എന്നാല്‍ ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പൃഥ്വിരാജിനെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മൊഴി സംവിധാനം ചെയ്ത രാധാ മോഹനനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് അറിയുന്നത്.
വിദ്യാ ബാലന്‍ അവതരിപ്പിച്ച കഥാപാത്രം ജ്യോതികയ്ക്ക് ഇഷ്ടപ്പെട്ടെന്നും ചിത്രത്തെ കുറിച്ചുള്ള ആലോചനകള്‍ നടക്കുകയാണെന്നും തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. വീട്ടമ്മയായ സുലോചന ദുബേ എന്ന കഥാപാത്രത്തെയാണ് തുമാരിസുലുവില്‍ വിദ്യാ ബാലന്‍ അവതരിപ്പിച്ചത്. ബോക്‌സോഫീസ് മികച്ച പ്രകടനം നേടിയ ചിത്രം ഒട്ടേറെ അവാര്‍ഡുകള്‍ക്കും അര്‍ഹത നേടി.

അഭിനയരംഗത്ത് നിന്നും വിട്ടു നിന്ന ജ്യോതിക 2015ലാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. തിരിച്ച് വരവിന് ശേഷമുള്ള ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രമായ നചിയാര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോലീസ് വേഷത്തിലാണ് ജ്യോതിക ചിത്രത്തില്‍ അഭിനയിച്ചത്. മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ചെക്ക ചീവന്ത വാനം' എന്ന ചിത്രത്തിലും നായിക ജ്യോതികയാണ്.

ചിമ്പു, വിജയ് സേതുപതി, അരവിന്ദ് സ്വാമി, അരുണ്‍ വിജയ്, അതിഥി റാവു ഹൈദാരി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മദ്രാസ് ടാക്കീസും ലിക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷാവസാനം ചിത്രം തിയേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications











