ഭർത്താവ് പണക്കാരനാണെങ്കിലും അമ്മയുടെ വാക്ക് മറന്നില്ല; ജ്യോതികയോട് അന്നേ അമ്മ പറഞ്ഞത്

ന‌ടി ജ്യോതികയുടെ 45ാം പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് ആരാധകർ. നിരവധി പേരാണ് നടിക്ക് ആശംസകളറിയിക്കുന്നത്. തെന്നിന്ത്യൻ സിനിമാ ലോകം കണ്ട മികച്ച നായിക നടിമാരിൽ ജ്യോതികയുടെ പേരും മുൻപന്തിയിലുണ്ട്. തൊണ്ണൂറുകളുടെ അവസാനവും 2000 ത്തിന്റെ തു‌ടക്ക വർഷങ്ങളുമായിരുന്നു ജ്യോതികയു‌ടെ കരിയറിലെ സുവർണകാലം. തമിഴ്, തെലുങ്ക് സിനിമാ ലോകത്തെ ഏറ്റവും വിലപി‌ടിപ്പുള്ള നായികയായിരുന്നു അന്ന് ജ്യോതിക.

സൂപ്പർസ്റ്റാറുകളുടെ നായികയായി നിരവധി സിനിമകളിൽ ജ്യോതിക അഭിനയിച്ചു. ഓവർ ആക്ടിം​ഗ് എന്ന വിമർശനം ഒരുഘട്ടത്തിൽ ജ്യോതികയ്ക്ക് കേൾക്കേണ്ടി വന്നി‌ട്ടുണ്ട്. എന്നാൽ വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തി നടി തന്റെ ജൈത്ര യാത്ര തുടർന്നു. 2005 ൽ പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന സിനിമ ജ്യോതികയുടെ കരിയറിലെ നാഴികക്കല്ലായി. എന്നാൽ പിന്നീട് സിനിമാ രം​ഗത്ത് അധികനാൾ ജ്യോതിക തുടർന്നില്ല.

Jyothika

2006 ൽ വിവാഹിതയായ ശേഷം സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കാൻ നടി തീരുമാനിച്ചു. ഭർത്താവ് സൂര്യക്കൊപ്പം കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. പിന്നീട് വർഷങ്ങൾക്ക് ശേഷം 2015 ൽ 36 വയതിനിലേ എന്ന സിനിമയിലൂടെയാണ് ജ്യോതിക അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നത്. കരിയറിൽ നിന്നും ജ്യോതിക നേടിയ സമ്പാദ്യങ്ങളെക്കുറിച്ചുള്ള വിവരമാണിപ്പോൾ പുറത്ത് വരുന്നത്.

ഒരു സിനിമയ്ക്ക് നാല് കോടിയോളം രൂപയാണ് ജ്യോതിക കൈപ്പറ്റുന്ന പ്രതിഫലം. തിരിച്ച് വരവിൽ ന‌ടി തുടരെ സിനിമകൾ ചെയ്യുന്നില്ല. അതേസമയം ഒരുപിടി പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ നടി മുഖം കാണിക്കാറുണ്ട്. ഇതും വരുമാന ശ്രോതസ്സുകളിൽ ഒന്നാണ്. ഇതിന് പുറമെ റിയൽ എസ്റ്റേറ്റ് നിക്ഷേപവും ജ്യോതികയുടെ സമ്പാദ്യത്തെ ശക്തിപ്പെടുത്തുന്നു.

Jyothika

സിനിമാ നിർമാണ കമ്പനിയായ 2 ഡി എന്റർ‌ടെന്റ്മെന്റ്സിൽ ഭർത്താവ് സൂര്യക്കൊപ്പം ജ്യോതികയ്ക്കും പങ്കാളിത്തമുണ്ട്. മുംബൈയിൽ ജ്യോതികയും സൂര്യയും താമസിക്കുന്ന വീടിന്റെ വില 70 കോടിയോളമാണ്. മക്കളുടെ പഠനത്തിനും മറ്റുമായാണ് ചെന്നെെയിൽ നിന്നും മുംബൈയിലേക്ക് താര ദമ്പതികൾ താമസം മാറിയത്. ഇതിന് പുറമെ ചെന്നെെയിലും വീടും പ്രോപ്പർട്ടികളുമുണ്ട്. ജ്യോതികയുടെ ഭർത്താവ് സൂര്യക്ക് കോടികളുടെ ആസ്തിയുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബം നേരത്തെ തന്നെ ധനികരാണ്.

എന്നാൽ സ്വന്തമായി വരുമാനം വേണമെന്ന് ജ്യോതികയ്ക്കുണ്ട്. സ്ത്രീകൾ സാമ്പത്തികമായി സ്വയം പര്യാപ്തരാവേണ്ടതിനെക്കുറിച്ച് മുമ്പൊരിക്കൽ ജ്യോതിക സംസാരിച്ചിട്ടുമുണ്ട്. ചെറുപ്രായത്തിൽ അമ്മ നൽകിയ ഉപദേശത്തെക്കുറിച്ചും നടി അന്ന് മനസ് തുറന്നു. സ്ത്രീകൾ സ്ത്രീകളെ ശക്തരാക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. 17ാം വയസിലാണ് എന്റെ യാത്ര തുടങ്ങിയത്.

എനിക്കൊപ്പം നിന്ന ഒരുപാട് സ്ത്രീകളുണ്ട്. 17ാം വയസിൽ അതെന്റെ അമ്മയായിരുന്നു. ജോ, നീ ലോകത്തെ അഭിമുഖീകരിക്കണമെന്ന് അമ്മ ഒരു ദിവസം എന്നോട് പറഞ്ഞു. നിന്റെ ബാങ്ക് അക്കൗണ്ടിൽ പണം വേണം. കാരണം ശരിയായ പങ്കാളിയെ കണ്ടില്ലെങ്കിൽ തലയുയർത്തി ആ ബന്ധത്തിൽ നിന്നും പുറത്ത് വരണമെന്ന് അമ്മ തന്നോട് പറഞ്ഞു.

തന്നെ സ്വയം ബഹുമാനിക്കാൻ പഠിപ്പിച്ച അമ്മയോട് നന്ദി പറയുന്നെന്നും അന്ന് ജ്യോതിക വ്യക്തമാക്കി. സിനിമാ രം​ഗത്ത് വീണ്ടും തിരക്കേറുകയാണ് ജ്യോതികയ്ക്ക്. മലയാളത്തിൽ കാതൽ എന്ന സിനിമയാണ് ജ്യോതികയുടേതായി റിലീസ് ചെയ്യാനുള്ളത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X