»   » വിജയ് ചിത്രത്തില്‍ ജ്യോതിക ഇല്ല!!! പകരം ബാലെയോടൊപ്പം!!! നീക്കത്തിന് പിന്നില്‍ സൂര്യയോ???

വിജയ് ചിത്രത്തില്‍ ജ്യോതിക ഇല്ല!!! പകരം ബാലെയോടൊപ്പം!!! നീക്കത്തിന് പിന്നില്‍ സൂര്യയോ???

Posted By: Karthi
Subscribe to Filmibeat Malayalam

രണ്ടാം വരവില്‍ തമിഴകത്ത് ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് ജ്യോതിക. തമിഴിലെ ഏറ്റവും മികവുറ്റ നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് നടന്‍ സൂര്യയെ വിവാഹം കഴിച്ച് താരം സിനിമ വിട്ട് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയത്. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷിപ്പിക്കുന്ന മഞ്ജുവാര്യരുടെ രണ്ടാം വരവിന് കാരണമായ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യു ആയിരുന്നു ജ്യോതികയുടെ മടങ്ങി വരവിനും കാരണമായത്.

രണ്ടാം വരവില്‍ മികച്ച ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധയൂന്നുകയാണ് ജോ. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ഒരു ജോ ചിത്രം റിലീസിന് തയാറെടുക്കുന്നത്. സൂര്യ നിര്‍മിച്ച മഗിളര്‍ മട്ടും എന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. തെരിക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ ജോ നായികയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ചിത്രത്തില്‍ താരം പിന്മാറിയതാണ് വിവരം.

ആറ്റ്‌ലിയുടെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ചിത്രത്തില്‍ നിന്നും ജ്യോതിക പിന്മാറി. ചിത്രത്തിലെ രണ്ട് നായകമാരില്‍ ഒരാളായി ജ്യോതികയെയാണ് നിശ്ചയിച്ചിരുന്നത്. കാജല്‍ അഗര്‍വാളാണ് രണ്ടാമത്തെ നായിക. എന്നാല്‍ പിന്മാറ്റത്തിന്റെ കാരണത്തേക്കുറിച്ച് വ്യക്തതയില്ല.

വിജയ് ചിത്രത്തില്‍ നിന്നും പിന്മാറിയ ജോ ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ബാലെയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിന് കരാറായി. ആദ്യമായാണ് ജ്യോതിക ഒരു ബാലെ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരം ഭിക്കും. ബാലെയുടെ നിര്‍മാണ കമ്പനിയായ ബി സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

ജ്യോതികയുടെ ഭര്‍ത്താവും നടനുമായ സൂര്യക്ക് ഗുരുതുല്യനാണ് സംവിധായകന്‍ ബാല. സൂര്യയുടെ കരിയറിലെ വഴിത്തിരിവ് ബാലെയുടെ ചിത്രമായ സേതു ആയിരുന്നു. പിന്നീടാണ് സൂര്യയുടെ കരിയറില്‍ മാറ്റങ്ങളുണ്ടായത്. അത്തരത്തില്‍ രണ്ടാം വരവില്‍ ജ്യോതികയ്ക്കും ഒരു മാറ്റമുണ്ടാക്കാനാണ് ഈ നീക്കം.

രണ്ടാം വരവില്‍ നായിക പ്രാധാന്യമുള്ള ചിത്രങ്ങളില്‍ ശ്രദ്ധിക്കാനാണ് ജോയുടെ തീരുമാനം. ഇതുവരെ ചെയ്ത ചിത്രങ്ങള്‍ അതേ രീതിയിലുള്ളവയായിരുന്നു. 36 വയിതിനിലേയും മഗളിര്‍ മട്ടും എന്നിവ നായികയ്ക്ക് പ്രാധാന്യം നല്‍കുന്നവയാണ്. എന്നാല്‍ ബാല ചിത്രത്തിന്റെ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ജ്യോതികയെ നായികയാക്കി ഒരുക്കുന്ന ചിത്രത്തിന് മുമ്പായി ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ഒരുക്കാനുള്ള നീക്കത്തിലായിരുന്നു ബാല. വിശാല്‍, ജയം രവി, അരവിന്ദ് സ്വാമി, റാണാ ദഗ്ഗുപതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. എന്നാല്‍ മുടങ്ങിപ്പോയി. കാരണങ്ങള്‍ അവ്യക്തമാണ്.

മള്‍ട്ടിസ്റ്റാര്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടതിന് ശേഷമാണ് ജ്യോതിക ചിത്രത്തിലേക്ക് ബാല തിരിഞ്ഞത്. ചിത്രത്തില്‍ എഴുത്തുകാരനും നടനുമായ വേല രാമമൂര്‍ത്തി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജ്യോതികയുടെ കരിയറില്‍ വലിയ വഴിത്തിരവാകും ബാല ചിത്രമെന്നാണ് കരുതുന്നത്.

English summary
Jyothika exits from Atlee's Vijay movie. She teams up with Director Bala for his new movie. Bala was instrumental in shaping the career of Suriya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam