»   » അറ്റ്‌ലീ ചിത്രത്തില്‍ ജ്യോതിക ഇല്ല; കാരണമറിയേണ്ടേ??

അറ്റ്‌ലീ ചിത്രത്തില്‍ ജ്യോതിക ഇല്ല; കാരണമറിയേണ്ടേ??

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ വിജയ്യും ജ്യോതികയും ഒരുമിച്ചനഭിയിക്കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. തെരിക്ക് ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക അഭിനയിക്കുമെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരുമിച്ചഭിനയിക്കുമെന്ന് അറിയിച്ചത്.

എന്നാല്‍ തങ്ങളുടെ ചിത്രത്തില്‍ ജ്യോതിക ഇല്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. കാജല്‍ അഗര്‍വാളും സാമന്തയുമാണ് ചിത്രത്തിലെ നായികമാര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുമെന്ന വാര്‍ത്ത ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.

Jyotika

സാമന്തയും കാജലും നായികമാരായി എത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ ജ്യോതിക അവതരിപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്. ചിത്രം പൂര്‍ണ്ണമായും അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

English summary
Jyothika had earlier acted with Vijay two super hit films, Kushi and Thirumalai. After marrying Suriya, Jyothika took a break from films and only last year, the actress made a comeback with 36 Vayathinile and she is currently busy with Magalir Mattum, which is being directed by ‘Kuttram Kadithal’ director Bramma.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam