കോമഡി ചിത്രവുമായി ജ്യോതിക!! കൂടെ രേവതിയും യോഗി ബാബുവും...
കാട്രിൻ മൊഴി എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം കോമഡി എന്റര്‍ടെയ്‌നറുമായി ജ്യോതിക എത്തുന്നു.
വിവാഹശേഷമുളള നീണ്ട ഇടവേളയ്ക്ക് ശേഷമുളള നടി ജ്യോതികയുടെ തിരിച്ചു വരവ് അതിഗഭീരമായിരുന്നു. വിവാഹത്തിനു മുൻപ് വെളളിത്തരിയിൽ കണ്ട താരത്തെയായിരുന്നില്ല വിവാഹ ശേഷം കണ്ടിരുന്നത്. 2009 വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്ത ജ്യോ 2015ലാണ് തിരികെ വന്നത്. ആദ്യം സിനിമയിൽ നിന്ന് ലഭിച്ച് പ്രേക്ഷക സ്നേഹവും സഹകരണവും രണ്ടാം വരവിലും കിട്ടിയിരുന്നു.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കാട്രിൻ മൊഴി എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം കോമഡി എന്റര്‍ടെയ്‌നറുമായി ജ്യോതിക എത്തുന്നു. ഗുലേബാഗവലി എന്ന പ്രഭുദേവ ചിത്രത്തിലൂടെ ശ്രദ്ധേയനായ എസ് കല്യാണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ ജ്യോതികയ്ക്കൊപ്പം രേവതിയും യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി ഹാസ്യ സ്വഭാവത്തിലുള്ള ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട് . ആനന്ദ് രാജ്, രാജേന്ദ്രന്‍, ജഗന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം സ്ലാപ്സ്റ്റിക് സ്വഭാവത്തിലാണ് കഥ പറയുന്നതാണ് .


Click it and Unblock the Notifications











