കെ മധുവിന്റെ ചിത്രത്തില്‍ വിക്രം നായകന്‍?
മമ്മൂട്ടി നായകനായ സിബിഐ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കെ മധു. സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് മധുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മമ്മൂട്ടിയില്ലാത്തൊരു സിബിഐ ചിത്രമാണ് മധുവും എസ്എന്‍ സ്വാമിയും ചേര്‍ന്ന് ഒരുക്കാന്‍ പോകുന്നത്.
ഇതിനിടെ ഇപ്പോള്‍ പുതിയ ചില റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കെ മധു തമിഴില്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്നാണ് കേള്‍ക്കുന്നത്. ഇതിന് മുമ്പും തമിഴില്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ആളാണ് മധു. മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രമായ മൗനം സമ്മതം മധുവിന്റെ ചിത്രമായിരുന്നു.

തന്റെ പുതിയ തമിഴ് ചിത്രത്തില്‍ മധു നായകനാക്കാന്‍ പോകുന്നത് തമിഴകത്തിന്റെ വിലയേറിയ താരം വിക്രത്തെയാണെന്നാണ് സൂചന. ജൂലൈയില്‍ ചിത്രീകരണം തുടങ്ങുമെന്നും ചിത്രത്തിലെ മറ്റു താരങ്ങളെ നിര്‍ണയിച്ചുവരുകയാണെന്നും കേള്‍ക്കുന്നു. ചിത്രത്തില്‍ തമിഴ് താരം ആര്യയും ഒരു പ്രധാനം വേഷം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ മധു ഒരു തമിഴ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത്. ചിത്രത്തില്‍ നായികയാകുന്നത് ആരായിരിക്കുമെന്നകാര്യത്തില്‍ വ്യക്തതയില്ല.


Click it and Unblock the Notifications











