ചിട്ടി ഫണ്ട് ഉടമയെ കെട്ടിയതോടെ രക്ഷപ്പെട്ട നടി; കെ ആര്‍ വിജയയുടെ രാജകീയ ജീവിതം കണ്ട് നടന്മാരും അസൂയപ്പെട്ടു

ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് വന്ന് ഇപ്പോഴും അഭിനയം സജീവമായി തുടരുകയാണ് നടി കെ ആര്‍ വിജയ. തെന്നിന്ത്യന്‍ സിനിമയിലൊന്നാകെ നിരവധി കഥാപാത്രങ്ങള്‍ നടി അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ സീരിയലുകളിലാണ് കൂടുതലായും വിജയ അഭിനയിക്കുന്നത്. ഭര്‍ത്താവ് മരിച്ചതിന് ശേഷം ചെന്നൈയിലുള്ള മകളുടെ വീട്ടിലേക്ക് കെ ആര്‍ വിജയ താമസം മാറ്റിയിരുന്നു.

പിന്നാലെ യൂട്യൂബ് ചാനല്‍ തുടങ്ങുകയും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുമായിരുന്നു. മുന്‍പൊരു വീഡിയോയില്‍ തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ നടി വിശദമായി പറഞ്ഞിരുന്നു. ചിട്ടിക്കാരനായിരുന്ന ആളെ വിവാഹം കഴിച്ചതിന് ശേഷം കെ ആര്‍ വിജയ റാണിയെ പോലെയാണ് ജീവിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

 kr-vijya

നാടകങ്ങളില്‍ അഭിനയിച്ചാണ് താന്‍ കരിയര്‍ തുടങ്ങുന്നതെന്ന് വിജയ പറയുന്നു. നൃത്തം പഠിക്കുക പോലും ചെയ്യാതെയാണ് അന്ന് വേദികളില്‍ ഡാന്‍സ് കളിച്ചത്. അത് പ്രേക്ഷക പ്രശംസ നേടാനും കാരണമായി. ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയിട്ടില്ലാത്ത കാലത്ത് ഭാവിയില്‍ വരാന്‍ പോകുന്ന ടെലിവിഷന്‍ പരിപാടി എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന പരിപാടി കെ ആര്‍ വിജയയെ വച്ച് ചെയ്തിരുന്നു. മൂവി ക്യാമറയില്‍ ഷൂട്ട് ചെയ്ത വീഡിയോയില്‍ ഒരു പെണ്‍കുട്ടി ഡാന്‍സ് കളിക്കുന്നതാണുള്ളത്.

അന്നത്തെ ആ പെണ്‍കുട്ടിയാണ് പില്‍ക്കാലത്ത് തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായി വളര്‍ന്ന കെ ആര്‍ വിജയ. ടെലിവിഷന്‍ പരിപാടിയ്ക്ക് മുന്‍പേ അതവതരിപ്പിച്ച പെണ്‍കുട്ടിയെ ജെമിനി ഗണേശന്‍ അടക്കമുള്ള താരങ്ങള്‍ പ്രശംസിച്ചു. അങ്ങനെയാണ് സിനിമയിലേക്ക് അഭിനയിക്കാന്‍ എത്തുന്നത്. കര്‍പ്പകം എന്ന ചിത്രത്തിലൂടെ നടി അഭിനയത്തിലേക്ക് ചുവടുറപ്പിച്ചു. പതിനഞ്ചാമത്തെ വയസിലാണ് വിജയ നായികയാവുന്നത്.

ജെമിനി ഗണേശനൊപ്പമുള്ള ആദ്യ സിനിമയ്ക്ക് ശേഷം തെന്നിന്ത്യയിലെ 4 ഭാഷകളിലും മികച്ച നായിക നടിയായി വിജയ വളര്‍ന്നു. സിനിമയിലെ തിളങ്ങുന്ന നായികയായതിന് ശേഷം 1966 ലാണ് വിജയ വിവാഹിതയാവുന്നത്. സുദര്‍ശന്‍ ചിട്ടി ഫണ്ടിന്റെ ഉടമസ്ഥനായ സുദര്‍ശന്‍ വേലായുധനായിരുന്നു ഭര്‍ത്താവ്. ഒരു വലിയ വ്യവസായിയുടെ ഭാര്യയായി മാറിയ വിജയ ശരിക്കുമൊരു റാണിയെ പോലെ ആഢംബരത്തിലാണ് ജീവിച്ചതെന്ന് പറയുന്നു.

 kr-vijya

സ്വന്തമായി ഹെലികോപ്റ്റര്‍ പോലും നടിയ്ക്ക് ഉണ്ടായിരുന്നു. ആ വിമാനം വാങ്ങിയത് എന്റെ ഭര്‍ത്താവാണ്. ഞാന്‍ അതില്‍ യാത്ര ചെയ്തു, അത്രമാത്രം'. നാല് സീറ്റ് മാത്രമുള്ള വിമാനമായിരുന്നു അത്. ഇതിന് പുറമേ അറുപത്തിയേഴ് ഏക്കര്‍ സ്ഥലം മദ്രാസില്‍ താരഭര്‍ത്താവ് വാങ്ങിയിരുന്നു. അവിടെയാണ് ആഢംബരത്തോട് കൂടിയൊരു ബംഗ്ലാവും പണിയുന്നത്. നീന്തല്‍കുളം അടക്കം വലിയ സൗകര്യങ്ങളാണ് വിജയയുടെ വീടിനുണ്ടായിരുന്നത്.

അന്ന് വിജയയുടെ വീടിനുണ്ടായിരുന്ന സൗകര്യങ്ങളും ആഡംബരങ്ങളുമൊക്കെ സൂപ്പര്‍ താരങ്ങളുടെ പോലും കണ്ണ് തള്ളിച്ചതാണ്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം മകളാണ് ബിസിനസൊക്കെ കൈകാര്യം ചെയ്യുന്നതെന്നാണ് നടി പറയുന്നത്. 2016 ലാണ് വിജയയുടെ ഭര്‍ത്താവ് സുധര്‍ശന്‍ മരിക്കുന്നത്. ഇരുവര്‍ക്കും ഹേമലത എന്ന പേരിലാരു മകളാണുള്ളത്.

കെ ആര്‍ സാവിത്രി, കെ ആര്‍ വത്സല എന്നിങ്ങനെ നടിമാരായ രണ്ട് സഹോദരിമാര്‍ കൂടി വിജയയ്ക്കുണ്ട്. ഇരുവരും സിനിമകളില്‍ സജീവമായി അഭിനയിച്ചിരുന്നവരാണ്. എന്നാല്‍ വിജയയുടെ അത്രയും ജനപ്രീതി സഹോദരിമാര്‍ക്ക് കിട്ടിയിട്ടില്ലെന്ന് വേണം പറയാന്‍. നിലവില്‍ തമിഴ് സിനിമയിലാണ് വിജയ അഭിനയിക്കുന്നത്. കൊടൈ എന്ന ചിത്രമാണ് അവസാനം നടിയുടേതായി തിയറ്ററുകളിലേക്ക് എത്തിയത്. ഇനിയും രണ്ട് സിനിമകള്‍ കൂടി വരാനിരിക്കുകയാണ്. അതിലൊന്ന് മലയാളത്തിലുമാണ്. മുന്‍പ് നാികയായിരുന്നെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ അമ്മ കഥാപാത്രങ്ങളിലേക്ക് നടി മാറിയിരിക്കുകയാണ്.

More from Filmibeat

Read more about: kr vijaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X