'എല്ലാവർക്കും ക്ഷമ കുറവാണ്'; സെൽവരാഘവനുമായുള്ള വിവാഹമോചനത്തെ കുറിച്ച് സോണിയ അഗർവാൾ!
ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് സോണിയ അഗർവാൾ. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി വിവിധ ഭാഷകളിലൂടെയാണ് സോണിയ പ്രശസ്തിയിലേക്ക് ഉയർന്നത്. സോണിയയെ അന്നും ഇന്നും സിനിമാ പ്രേമികൾ ഓർമിക്കുന്നത് ഏറ്റവും കൂടുതൽ ചർച്ച ചെയപ്പെട്ട ധനുഷിന്റെ ഹിറ്റ് ചിത്രം കാതൽ കൊണ്ടേനിലൂടെയാണ്. ധനുഷിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു കാതൽ കൊണ്ടേൻ. മാനസീക വൈകല്യമുള്ള വിദ്യായാർഥിയായി സമാനതകളില്ലാത്ത പ്രകടനമാണ് ധനുഷ് കാഴ്ചവെച്ചത്. തമിഴിൽ കണ്ട് മടുത്ത പ്രണയചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു സിനിമ. പഠിക്കാൻ മിടുക്കനും പക്ഷേ പൊതുവെ അന്തർമുഖനുമാണ് വിനോദ് എന്ന ധനുഷ് അവതരിപ്പിച്ച കഥാപാത്രം.
മറ്റുള്ളവരിൽ നിന്നും ഉൾവലിഞ്ഞ വിനോദിൽ സഹപാഠിയായ ദിവ്യക്ക് സോണിയ അഗർവാൾ ആണ് ദിവ്യയായി അഭിനയിച്ചത് സഹതാപം മൂലം ഉണ്ടാകുന്നു. പിന്നീട് ആ സ്നേഹം വിനോദിൽ പ്രണയം ഉണ്ടാക്കുന്നു. എന്നാൽ തന്റെ പ്രണയം തുറന്നു പറയാൻ അവനു കഴിയുന്നില്ല കാരണം ദിവ്യ എന്നേക്കുമായി തന്നെ വിട്ട് പോകുമോ എന്ന ഭയമാണവന്. ക്ലാസിലെ തന്നെ മറ്റൊരു വിദ്യായാർഥിയുമായി ദിവ്യ ഇതിനിടയിൽ ഇഷ്ടത്തിലാകുന്നു. ഇതോടുകൂടി വിനോദിൽ അത്രനാൾ ഉറങ്ങിക്കിടന്ന മനോരോഗി അപകടരിയായി പുറത്ത് വരുന്നു. ധനുഷിന്റെ സഹോദരനും തമിഴിലെ മികവുറ്റ സംവിധായകരിൽ ഒരാളുമായ സെൽവരാഘവനാണ് സിനിമ സംവിധാനം ചെയ്തത്. സെൽവരാഘവന്റേയും രണ്ടാമത്തെ സിനിമയായിരുന്നു.

ചിത്രം വിജയിച്ചതിനൊപ്പം ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും സെൽവരാഘവന്റേത് തന്നെയായിരുന്നു. കാതൽ കൊണ്ടേനിന് ശേഷം സെൽവരാഘവന്റെ സെവൻ ജി റെയിൻ ബോ കോളനി, പുതുപേട്ടയ് തുടങ്ങിയ സിനിമകളിലും സോണിയ അഗർവാൾ അഭിനയിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. 2006 ഡിസംബറിലായിരുന്നു ആഘോഷമായി സെൽവരാഘവന്റേയും സോണിയ അഗർവാളിന്റേയും വിവാഹം നടന്നത്. അത്രത്തോളം അടുത്തറിയാവുന്നവർ ആയിരുന്നിട്ടും രണ്ട് വർഷം മാത്രം ദാമ്പത്യ ജീവിതം ഒരുമിച്ച് കൊണ്ടുപോകാനെ സെൽവരാഘവനും സോണിയയ്ക്കും സാധിച്ചുള്ളൂ. 2009ൽ വിവാഹമോചനത്തിന് അപേക്ഷിക്കുകയും 2010ൽ പിരിയുകയും ചെയ്തു. വിവാഹമോചനത്തിന് പിന്നിലെ കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം അന്നും ഇന്നും സെൽവരാഘവൻ തന്റെ ഗുരുവാണെന്നാണ് അഭിമുഖങ്ങളിലടക്കം സോണിയ പറയാറുള്ളത്.

ഇപ്പോൾ സോണിയ വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറയുന്ന ഒരു വീഡിയോ വൈറലാവുകയാണ്. 'വിവാഹം കഴിക്കാമെന്ന തീരുമാനം സന്തോഷത്തോടെയും ബന്ധം പിരിയാം എന്നത് സങ്കടത്തോടെയും ഹൃദയ വേദനയോടെയുമായിരിക്കും എല്ലാവരും തീരുമാനിക്കുക. വിവാഹമോചനം എന്നത് എല്ലാവരുടേയും പെട്ടന്നുള്ള തീരുമാനമാണ്. ചിലപ്പോൾ സമ്മർദം സഹിക്കാൻ സാധിക്കില്ല. ബന്ധത്തിൽ നിന്ന് പുറത്ത് കടക്കാൻ തോന്നികൊണ്ടേയിരിക്കും. പലരും പരമാവധി പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കാറുണ്ട്. ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഇപ്പോൾ വിവാഹമോചനങ്ങൾ കൂടി വരുന്നതിന് കാരണം ആർക്കും ക്ഷമയില്ലാത്തതിനാലാണെന്ന്' സോണിയ അഗർവാൾ പറയുന്നു.

സെൽവരാഘവനുമായുള്ള വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാതെ മറ്റ് ജീവിത തിരക്കുകളുമായി കഴിയുകയാണ് സോണിയ അഗർവാൾ. അതേസമയം 2011ൽ സെൽവരാഘവൻ വീണ്ടും വിവാഹിതനായി. ഗീതാഞ്ജലി രാമനെയാണ് സെൽവരാഘവൻ വിവാഹം ചെയ്തത്. മയക്കം എന്ന സിനിമയിൽ സഹ സംവിധായികയായി ഗീതാഞ്ജലി പ്രവർത്തിച്ചിരുന്നു. സാനി കൈദം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ് സെൽവരാഘവൻ. അതേസമയം കയ്പക്ക എന്ന മലയാളം സിനിമയാണ് ഇനി റിലീസിനെത്താനുള്ള സോണിയയുടെ ഏറ്റവും പുതിയ ചിത്രം. ഒരിടവേളയ്ക്ക് ശേഷം സോണിയ ചെയ്യുന്ന മലയാളം സിനിമ കൂടിയാണ് കയ്പക്ക.


Click it and Unblock the Notifications











