കാക്കമുട്ടെയ്ക്ക് മികച്ച പ്രതികരണം
മികച്ച കുട്ടികളുടെ സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടിയ കാക്കമുട്ടൈയ്ക്ക് മികച്ച പ്രതികരണം.നവാഗത സംവിധായകന്‍ മണികണ്ഠന്റെ കാക്കമുട്ടൈ .ചിത്രത്തിന്റെ വീക്കെന്‍ഡ് കലക്ഷന്‍ 3.37 കോടി രൂപയാണ്
പെരിയ കാക്കമുട്ടയെന്നും ചിന്നകാക്കമുട്ടയെന്നും അന്യോന്യം വിളിക്കുന്ന രണ്ടു കുട്ടികള്‍ ഒരു പിസ്സ കഴിക്കാനിറങ്ങിത്തിരിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

പിസ്സ വാങ്ങാനുള്ള 300 രൂപ എങ്ങനെയെങ്കിലും സംഘടിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന കുട്ടികള്‍ക്ക് അത് കിട്ടിയിട്ടും റസ്റ്റോറന്റില്‍ പ്രവേശനം നിഷേധിക്കപ്പെടുകയാണ്. മണികണ്ഠന്‍ തമാശ രൂപേണയാണ് കാക്കമുട്ടൈ ഒരുക്കിയിരിക്കുന്നത്
മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും ലോസ് ആഞ്ചല്‍സ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിഘ്‌നേഷിനും രമേഷിനും ലഭിച്ചിരുന്നു.


Click it and Unblock the Notifications