»   » സൂര്യയുടെയും ഗൗതം മേനോന്റെയും പിണക്കം മാറിയതിന് പിന്നില്‍ ഇതായിരുന്നോ?

സൂര്യയുടെയും ഗൗതം മേനോന്റെയും പിണക്കം മാറിയതിന് പിന്നില്‍ ഇതായിരുന്നോ?

By: Sanviya
Subscribe to Filmibeat Malayalam

സൂര്യയും സംവിധായകന്‍ ഗൗതം മേനോനും പിണക്കത്തിലായിരുന്നുവെന്നത് തെന്നിന്ത്യ മുഴുവന്‍ അറിഞ്ഞതാണ്. കാക്കെ കാക്കെ, വാരണം ആയിരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചെയ്യാനിരുന്ന ധ്രുവനച്ചിത്തരം എന്ന ചിത്രത്തിന്റെ പേരിലാണ് ഇരുവരും തെറ്റി പിരിഞ്ഞത്.

ധ്രുവനച്ചിത്തരം എന്ന ചിത്രം ഗൗതം മേനോന്‍ ഉപേക്ഷിച്ചതായിരുന്നു ഇരുവരുടെയും പിണക്കത്തിന് പിന്നില്‍. ചിത്രത്തിന് വേണ്ടി സൂര്യ മറ്റ് പ്രോജക്ടുകള്‍ മാറ്റി വച്ചു. എന്നാല്‍ ഗൗതം മേനോന്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാത്തത് തന്റെ സമയം നഷ്ടപ്പെടുത്തിയെന്നായിരുന്നു സൂര്യ പറഞ്ഞത്.

എന്നാല്‍ അടുത്തിടെ സൂര്യയും ഗൗതം മേനോനും പിണക്കം മറന്ന് ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രം ഏതാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇരുവരും ഒന്നിച്ച് സൂപ്പര്‍ഹിറ്റായി മാറിയ കാക്കെ കാക്കെ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണെന്ന് കേള്‍ക്കുന്നു.

സിങ്കം ത്രിയുടെ തിരക്കില്‍

സിങ്കം ത്രിയുടെ തിരക്കിലാണിപ്പോള്‍ സൂര്യ. അതിനിടെയാണ് സൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രം കാക്കെ കാക്കെ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

തിരക്കഥ എഴുതുന്നു

ചിത്രത്തിന് വേണ്ടി ഗൗതം മേനോന്‍ തിരക്കഥ എഴുതി തുടങ്ങുന്നതായാണ് അറിയുന്നത്.

നിര്‍മാണം

ചിത്രത്തിന്റെ ആദ്യ ഭാഗം നിര്‍മിച്ചത് കെലെ പുലി എസ് താണു തന്നെയാണ്. രണ്ടാം ഭാഗവും കെലെ പുലി എസ് താണു തന്നെ നിര്‍മിക്കുമെന്നാണ് അറിയുന്നത്

കാക്കെ കാക്കെ

2003ല്‍ പുറത്തിറങ്ങിയ തമിഴിലെ എക്കാലത്തെയും മികച്ച ചിത്രമാണ് കാക്കെ കാക്കെ. തമിഴകത്തെ ക്യൂട്ട് ജോഡികളായ സൂര്യയും ജ്യോതികയും ഒന്നിച്ച ചിത്രം.

സൂര്യയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Kaakha Kaakha Sequel On The Cards?
Please Wait while comments are loading...

Malayalam Photos

Go to : More Photos