For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരരാജാക്കന്‍മാരുടെ സിനിമകള്‍ക്ക് പോലും ഇത്ര സ്വീകാര്യതയില്ല, കാലയ്ക്കായി ജീവനക്കാര്‍ക്ക് അവധി,കാണൂ

  |

  തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന ചിത്രമായ കാല തിയേറ്ററുകളിലേക്കെത്താന്‍ മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. സിനിമയെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കബാലിക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് ലഭിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

  നായകന് 2 വര്‍ഷത്തെ വിലക്ക്? കാവ്യ മാധവനും ദിലീപും തകര്‍ത്തഭിനയിച്ച സിനിമയുടെ പിന്നാമ്പുറ കഥ, കാണൂ!

  തമിഴകത്ത് ഏറെ ജനപ്രിയനായ താരമാണ് രജനീകാന്ത്. ഏത് തരത്തിലുള്ള പ്രേക്ഷകനെയും പിടിച്ചിരുത്താന്‍ പറ്റുന്ന തരത്തിലുള്ള സിനിമകളാണ് അദ്ദേഹത്തിന്റേത് എന്നത് മറ്റൊരു കാര്യം. മുംബൈയിലെ അധോലോക നായകന്റെ കഥയുമായാണ് കാല എത്തുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല ഇങ്ങ് കേരളക്കരയിലും കാലയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനിയും ഒന്നിക്കുന്ന സിനിമയെക്കുറിച്ച് ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ആരാധകപ്രതീക്ഷ നിലനിര്‍ത്തുന്ന സിനിമയായിരിക്കുമോ ഇതെന്നറിയണമെങ്കില്‍ ഇനിയും കാത്തിരിക്കണം. റിലീസിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  നീരാളിയുടെ ഒാഡിയോ ലോഞ്ചിനിടയില്‍ ടൊവിനോ തോമസിനെന്താണ് കാര്യം? ചിത്രങ്ങളും വീഡിയോയും കാണൂ!

  ടിക്കറ്റ് വില്‍പ്പന തകൃതി

  ടിക്കറ്റ് വില്‍പ്പന തകൃതി

  കൊച്ചിയില്‍ മള്‍ട്ടിപ്ലക്‌സ് ഒഴികെ മറ്റെല്ലായിടങ്ങളിലെ ബുക്കിങ്ങും ഇതിനോടകം തന്നെ പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. രാവിലെ ആറ് മുതല്‍ സിനിമയുടെ പ്രദര്‍ശനം നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. തൃപ്പൂണിത്തുറ സെന്‍ട്രല്‍ തിയേറ്ററില്‍ രാവിലെ 6.30 നും 6.45 നും പ്രദര്‍ശനം നടത്തുന്നുണ്ട്. ഫാന്‍സ് പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ രണ്ട് പ്രദര്‍ശനം നടത്തുന്നത്. അത്രയധികം ആളുകളാണ് താരത്തിന്റെ സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുന്നത്.

  ജീവനക്കാര്‍ക്ക് അവധിയുമായി ഐടി കമ്പനി

  ജീവനക്കാര്‍ക്ക് അവധിയുമായി ഐടി കമ്പനി

  ജീവനക്കാരുടെ ആവശ്യപ്രകാരം കൊച്ചിയിലെ ഐടി കമ്പനി കാലയുടെ റിലീസ് പ്രമാണിച്ച് അവധി നല്‍കിയിട്ടുണ്ട്. ടെലിയോസ് ടെക്‌നോളജീസാണ് ജീവനക്കാര്‍ക്ക് അവധി നല്‍കി മാതൃകയായിട്ടുള്ളത്. മാനേജിങ്ങ് ഡയറക്ടറുടെ നോട്ടീസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമ കാണുന്നതിനായി അവധി നല്‍കണമെന്ന് ജീവനക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുള്ളത്.

  കബാലിക്ക് ശേഷമുള്ള സിനിമ

  കബാലിക്ക് ശേഷമുള്ള സിനിമ

  കബാലിക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സിനിമയെന്ന നിലയിലാണ് കാലയുടെ സ്വീകാര്യത ഇത്രയധികം വര്‍ധിക്കുന്നത്. ഹിറ്റ് സംവിധായകരും താരവും വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ത്തുടങ്ങിയ ആകാംക്ഷ ഇപ്പോഴും അതേ പോലെ തുടരുകയാണ്. തിരുനെല്‍വേലിയില്‍ നിന്നും മുംബൈയിലെത്തി ധാരാവിയിലെ അധോലോക നേതാക്കളിലൊരാളായി മാറുന്ന ജീവിതത്തെക്കുറിച്ചാണ് കാല പറയുന്നത്.

  രജനീകാന്തിന്റെ ലുക്ക്

  രജനീകാന്തിന്റെ ലുക്ക്

  ലുക്കിന്റെ കാര്യത്തില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് താനെന്ന് രജനീകാന്ത് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുത്ത വസ്ത്രമണിഞ്ഞ് കരിങ്കാലന്‍ അവതാരമായാണ് അദ്ദേഹം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ധനുഷിന്റെ നിര്‍മ്മാണം

  ധനുഷിന്റെ നിര്‍മ്മാണം

  മരുമകനായ ധനുഷാണ് കാലയുടെ നിര്‍മ്മാണം ഏറ്റെടുത്ത.് അഭിനയം മാത്രമല്ല സിനിമയുടെ സമസ്ത മേഖലകളിലും സാന്നിധ്യം അറിയിച്ചാണ് ഈ താരം മുന്നേറുന്നത്. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹിമ ഖുറേഷി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കേരളത്തിലെ മുന്നൂറിലധികം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാലയുടെ വരവ് പെരുന്നാള്‍ റിലീസിനെ ബാധിക്കുമോയെന്ന തരത്തിലുള്ള ആശങ്കയിലാണ് മലയാള സിനിമാപ്രവര്‍ത്തകര്‍.

  പ്രതിസന്ധികളെ തരണം ചെയ്ത്

  പ്രതിസന്ധികളെ തരണം ചെയ്ത്

  നേരത്തെ സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നുവെങ്കിലും സിനിമാസമരം വില്ലനായതിനാല്‍ മാറ്റി വെക്കുകയായിരുന്നു. അതിനിടയില്‍ പുതിയ തീയതി പ്രഖ്യാപിച്ചപ്പോഴാണ് കര്‍ണ്ണാടകയില്‍ ചിത്രം റിലീസ് ചെയ്യരുതെന്ന തരത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നത്. എന്നാല്‍ എല്ലാവിധ പ്രതിസന്ധികളെയും തരണം ചെയ്ത് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. രജനീകാന്തിന്റെ സിനിമകള്‍ക്ക് ലഭിക്കുന്ന പ്രവചനാതീതമായ സ്വീകാര്യത ഈ സിനിമയ്ക്കും ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ബോക്‌സോഫീസില്‍ മിന്നിത്തിളങ്ങാനെത്തുന്ന ഈ സിനിമയുടെ റിലീസിനായി നമുക്കും മണിക്കൂറുകളെണ്ണി കാത്തിരിക്കാം.

  English summary
  Everyone is ready to welcome Kaala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X