മോഹന്‍ലാലിന് വീണ്ടും 100 കോടി ചിത്രം! കാപ്പാന്‍ ബോക്‌സോഫീസില്‍ മിന്നിച്ചു, പിന്നാലെ ആഘോഷവും

മലയാള സിനിമയില്‍ ഏറ്റവും വലിയ കളക്ഷന്‍ റെക്കോര്‍ഡുകളുള്ളത് മോഹന്‍ലാലിന്റെ പേരിലാണ്. കേരളത്തിലെ ആദ്യ നൂറ് കോടി ചിത്രവും ആദ്യ ഇരുന്നൂറി കോടി ചിത്രവും മോഹന്‍ലാല്‍ സ്വന്തം പേരിലാക്കി. ഇക്കൊല്ലമെത്തിയ ലൂസിഫറിലൂടെയായിരുന്നു 200 കോടി കളക്ഷന്‍ ലഭിക്കുന്നത്. ഇപ്പോഴിതാ ഈ വര്‍ഷം തന്നെ മറ്റൊരു നൂറ് കോടി ചിത്രം കൂടി താരരാജാവ് സ്വന്തമാക്കിയിരിക്കുകയാണ്.

സൂര്യയും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കാപ്പാന്‍ ആണ് നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ ഇരുപതിന് തിയറ്ററുകളിലേക്ക് എത്തിയ കാപ്പാന് എല്ലായിടത്ത് നിന്നും വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും നൂറ് കോടി ലഭിച്ചതിന്റെ സന്തോഷം അണിയറ പ്രവര്‍ത്തകര്‍ ഒത്ത് ചേര്‍ന്ന് ആഘോഷിച്ചിരുന്നു. ആഘോഷത്തില്‍ സംവിധായകന്‍ കെ വി ആനന്ദ്,. നടന്മാരായ സൂര്യ, ആര്യ, നടി സയേഷ മറ്റ് അണിയറ പ്രവര്‍ത്തകരെല്ലാം പങ്കെടുത്തിരുന്നു.

kaappan-

മോഹന്‍ലാലിന്റെയും സൂര്യയുടെയും സാന്നിധ്യമുള്ളതിനാല്‍ തമിഴ്‌നാട്ടിലും കേരളത്തിലും ബിഗ് റിലീസ് ആയിട്ടായിരുന്നു കാപ്പാന്‍ എത്തിയത്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു. തുടക്കത്തില്‍ ലഭിച്ച പിന്തുണ പിന്നീടും ലഭിച്ചതിനാല്‍ കേരളമടക്കമുള്ള സെന്ററുകളില്‍ നിന്നും കാപ്പാന് മോശമില്ലാത്ത സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞു.

എന്‍ജികെ എന്ന സിനിമയുടെ പരാജയത്തിന് പിന്നാലെ എത്തിയ സൂര്യയുടെ സിനിമയായിരുന്നു കാപ്പാന്‍. നൂറ് ശതമാനം വിജയം പ്രതീക്ഷിച്ച ചിത്രം ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരുന്നു നിര്‍മ്മിച്ചത്. കാപ്പാന്‍ നൂറ് കോടി മറികടന്ന കാര്യം നിര്‍മാതാക്കള്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X