സൂര്യയും മോഹന്‍ലാലും ചേര്‍ന്നപ്പോള്‍ സംഭവിച്ചതിങ്ങനെ! ബോക്‌സോഫീസില്‍ മിന്നിച്ച് കാപ്പാന്‍

മലയാള-തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് കാപ്പാന്‍. സൂപ്പര്‍താരങ്ങള്‍ അണിനിരന്ന സിനിമ സെപ്റ്റംബര്‍ ഇരുപതിനായിരുന്നു തിയറ്ററുകളിലേക്ക് എത്തുന്നത്. സൂര്യ, മോഹന്‍ലാല്‍, ആര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കെ വി ആനന്ദ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു കാപ്പാന്‍. റിലീസ് ദിവസം നല്ല പ്രതികരണം ലഭിച്ചതോടെ സിനിമ കാണാന്‍ തിരക്ക് കൂടി.

ബോക്‌സോഫീസിലും സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കാപ്പാന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്താവുന്നത്. ആദ്യ ആഴ്ച അവസാനിപ്പിക്കുമ്പോള്‍ കാപ്പാന്റെ കളക്ഷന്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അതേ സമയം ഔദ്യോഗികമല്ലാത്ത പല റിപ്പോര്‍ട്ടുകളും സിനിമയുടെ പേരില്‍ പ്രചരിക്കുന്നുണ്ട്. അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

കാപ്പാന്റെ കളക്ഷന്‍

വെള്ളിയാഴ്ച റിലീസിനെത്തിയ കാപ്പാന്‍ മൂന്ന് ദിവസം കഴിയുമ്പോള്‍ തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്ന് മാത്രം 23 കോടിയോളം സ്വന്തമാക്കിയിട്ടുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മറ്റ് സിനിമാ റിലീസുകളില്‍ നിന്നും വ്യത്യസ്തമായി കാപ്പാന്‍ ചെന്നൈ ബോക്‌സോഫീസിലെ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. മൂന്നാം ദിവസമായ ഞായറാഴ്ച 1 കോടിയായിരുന്നു ചെന്നൈ സിറ്റിയില്‍ നിന്ന് മാത്രം ലഭിച്ചത്. യുഎഇ/ജിസിസി ബോക്‌സോഫീസില്‍ നിന്നും ആദ്യ ആഴ്ചയില്‍ മൂന്ന് കോടിയോളം നേടിയിരിക്കുകയാണ്. ഇതോടെ രജനികാന്തിന്റെ പേട്ടയുടെ റെക്കോര്‍ഡ് കാപ്പാന്‍ മറികടന്നതായിട്ടും റിപ്പോര്‍ട്ട്.

കാപ്പാന്റെ കളക്ഷന്‍

ഈ വര്‍ഷം അജിത്ത് നായകനായി അഭിനയിച്ച വിശ്വാസം, രജനികാന്തിന്റെ പേട്ടയുമായിരുന്നു തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയ സിനിമകള്‍. പിന്നാലെ നിരവധി സിനിമകള്‍ എത്തിയെങ്കിലും ബോക്‌സോഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മറികടക്കാന്‍ വേണ്ടിയാണ് കാപ്പാന്‍ എത്തിയത്. മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍ കൂടി അഭിനയിക്കാന്‍ എത്തിയതോടെ സിനിമ വലിയ തരംഗമായി. ഒരേ സമയം തെലുങ്കിലും തമിഴിലുമായി റിലീസിനെത്തിയ കാപ്പാന്‍ കേരളത്തിലും എത്തിയിരുന്നു.

 കാപ്പാന്റെ കളക്ഷന്‍

സൂര്യ ഫാന്‍സ് ക്ലബ്ബുകളുടെയും മോഹന്‍ലാല്‍ ഫാന്‍സ് അസേസിയേഷന്റെയും നേതൃത്വത്തില്‍ കാപ്പാന് കേരളത്തിലും വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. റിലീസ് ദിവസം 1.5 കോടിയോളം കേരളാ ബോക്സോഫീസില്‍ നിന്നും കാപ്പാന് ലഭിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 68 ഷോ ആയിരുന്നു ലഭിച്ചത്. 72.97 ശതമാനം ഓക്യുപന്‍സിയോടെ 16.25 ലക്ഷമായിരുന്നു ഇവിടെ നിന്നും നേടിയത്. കാര്‍ണിവല്‍ സിനിമാസില്‍ നിന്നും സൂര്യയുടെ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ തുകയാണിത്.

Recommended Video

Kaappaan Movie Review | Mohanlal | Suriya | K V Anand | FilmiBeat Malayalam
കാപ്പാന്റെ കളക്ഷന്‍

ആദ്യ മൂന്ന് ദിവസം കഴിയുമ്പോള്‍ കേരള ബോക്‌സോഫീസില്‍ നിന്നും 3.85 കോടിയോളം ലഭിച്ചിട്ടുണ്ടെന്നാണ് ഫോറം റിലീസ് പുറത്ത് വിടുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. മികച്ച തുടക്കമാണിതെന്നും വരും ദിവസങ്ങളില്‍ ഇതേ പ്രകടനം തുടരുകയാണെങ്കില്‍ കേരളത്തില്‍ നിന്നും സൂര്യയുടെ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയായി മാറും. സിങ്കം 3 യ്ക്ക് ശേഷം സൂര്യ്ക്ക് കേരളത്തില്‍ നിന്നും ലഭിച്ച മികച്ച തുടക്കമാണിത്. സെല്‍വ രാഘവന്റെ സംവിധാനത്തില്‍ സൂര്യ നായകനായി അഭിനയിച്ച എന്‍ജികെ ആണ് ഈ വര്‍ഷമെത്തിയ മറ്റൊരു സൂര്യ ചിത്രം. വലിയ ആകാംഷയോടെ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ വിജയിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X