For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യദിനം ബോക്‌സോഫീസില്‍ മിന്നിച്ച് കാപ്പാന്‍, സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തി ഹിറ്റടിച്ചു

  |
  കാപ്പാന്റെ ആദ്യദിന കളക്ഷന്‍ വിവരങ്ങള്‍

  തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ കാപ്പാന്‍ തിയറ്ററുകളിലേക്ക് എത്തി. സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന സിനിമ ആയതിനാല്‍ കാപ്പാനെ കുറിച്ചുള്ള പ്രതീക്ഷകളും വാനോളമായിരുന്നു. മോഹന്‍ലാലും സൂര്യയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ പുതിയ റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള വരവാണെന്ന് തന്നെയാണ് മനസിലാവുന്നത്.

  കേരളത്തിലും വമ്പന്‍ റിലീസായി എത്തിയ സിനിമയ്ക്ക് ആദ്യദിനം മോശമില്ലാത്ത അഭിപ്രായമായിരുന്നു ലഭിച്ചത്. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ തന്നെ നല്ല റിവ്യൂ വന്നതോടെ കാപ്പാന് തിരക്ക് കൂടി. മുന്‍കൂട്ടിയുള്ള ബുക്കിംഗ് തകൃതിയായി നടന്നിരുന്നു. ഇതെല്ലാം ബോക്‌സോഫീസില്‍ വലിയൊരു വിജയത്തിനുള്ള സാധ്യത തുറന്നു കാട്ടി. റിലീസ് ദിവസം ആഗോള തലത്തില്‍ കാപ്പാന് ലഭിച്ചിരിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

  സൂര്യയും മോഹന്‍ലാലും നായകന്മാരായി അഭിനയിച്ച് കെ വി ആനന്ദ് സംവിധാനം ചെയ്ത കാപ്പാന്‍ ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് തിയറ്ററുകളിലേക്ക് എത്തിയത്. റിലീസിന് മുന്നോടിയായി പലവിധ പ്രതിസന്ധികളും സിനിമയ്ക്ക് മുന്നിലുണ്ടായിരുന്നെങ്കിലും അതിനെ മറികടന്നിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നും പ്രീ റിലീസില്‍ തന്നെ സിനിമ നല്ല ലാഭം കൊയ്‌തെടുത്തിരുന്നു. ഇതിന് ശേഷമാണ് വമ്പന്‍ റിലീസും ലഭിച്ചത്. തെലുങ്കിലും തമിഴിലുമായിട്ടാണ് ഒരേ സമയം കാപ്പാന്‍ റിലീസ് ചെയ്തത്.

  സിനിമയ്ക്ക് ലഭിച്ച പ്രതികരണം നല്ലതായതോടെ സാമ്പത്തിക വരുമാനം ഉണ്ടാക്കിയോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. റിലീസ് ദിവസം ആഗോളതലത്തില്‍ നിന്നും പന്ത്രണ്ട് കോടിയോളം സ്വന്തമാക്കാന്‍ കാപ്പാന് സാധിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നുമല്ലെങ്കിലും ട്വിറ്ററിലൂടെ കാപ്പാന്റെ കളക്ഷന്‍ വിവരങ്ങള്‍ പ്രചരിക്കുകയാണ്. തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്ന് മാത്രം ആദ്യദിനം ഏഴ് കോടിയോളം കാപ്പാന്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

  അതേ സമയം ബണ്ഡോബാസ്റ്റ് എന്ന പേരില്‍ തെലുങ്കിലും കാപ്പാന്‍ റിലീസിനെത്തിയിരുന്നു. തെലുങ്ക് വേര്‍ഷനും നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. മോശമില്ലാത്ത രീതിയില്‍ റിലീസ് ചെയ്യാനും സ്‌ക്രീനും ലഭിച്ചു. തെലുങ്കില്‍ വാല്‍മികി എന്ന സിനിമയുമായി കാപ്പാന്‍ മത്സരിച്ചാണ് എത്തിയത്. ഇവിടെ നിന്നും 2 കോടിയോളം റിലീസ് ദിവസം നേടാന്‍ കഴിഞ്ഞെന്നാണ് ട്വിറ്റര്‍ റിപ്പോര്‍ട്ടിലൂടെ അറിയുന്നത്.

  തമിഴിലും തെലുങ്കിലും മാത്രമല്ല കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. തമിഴില്‍ നിര്‍മ്മിച്ച സിനിമയാണെങ്കിലും കേരളത്തിലും വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. മോഹന്‍ലാല്‍, സൂര്യ ഫാന്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിപുലമായി കാപ്പാന്‍ തിയറ്ററുരകളിലേക്ക് എത്തിച്ചു. റിലീസ് ദിവസം 1.5 കോടിയോളം കേരളാ ബോക്‌സോഫീസില്‍ നിന്നും കാപ്പാന് ലഭിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. മുന്‍കൂട്ടിയുള്ള ബുക്കിംഗും റിലീസ് ദിവസത്തെ തിരക്കുകളും സൂചിപ്പിക്കുന്നത് അങ്ങനെയാണ്. മള്‍ട്ടിപ്ലെക്‌സുകളിലെയും മറ്റ് സെന്ററുകളിലെയും കണക്ക് വരുന്നതോടെ ഇക്കാര്യത്തില്‍ ഏകദേശം തീരുമാനം വ്യക്തമാവും.

  പൊളിറ്റിക്കല്‍ ത്രില്ലറായ ഒരുക്കിയ കാപ്പാനില്‍ സൂര്യയും മോഹന്‍ലാലും ആര്യയുമായിരുന്നു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സയേഷ സൈഗാള്‍ നായികയായി എത്തി. ഫ്രാന്‍സ്. ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുമായിട്ടാണ് കാപ്പാന്‍ ചിത്രീകരിച്ചത്. പ്രധാനമന്ത്രിയായ ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകനായിട്ടാണ് ആര്യ എത്തുന്നത്. അതും ഒരു മന്ത്രിയുടെ വേഷത്തില്‍. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടിയെത്തുന്ന ബോഡിഗാര്‍ഡ് ആണ് സൂര്യയുടെ കഥാപാത്രം.

  കൊലപാതകിയുമായി വീട്ടിലെത്തിയ മോഹന്‍ലാല്‍!താരരാജാവിന്റെ കുസൃതികള്‍ വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

  English summary
  Kaappaan Movie Worldwide Box Office Collections
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X