പ്രണയാതുരരായി സൂര്യയും സയേഷയും! കാപ്പാന്‍ കൗണ്ട് ഡൗണ്‍ തുടങ്ങി! സിനിമ എത്തുന്നത്?
തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് കാപ്പാന്‍ റിലീസിനായി. പ്രഭാസിന്‍രെ സാഹോ റിലീസിനായി വഴിമാറിയ കാപ്പാന്‍ എന്നെത്തുമെന്നായിരുന്നു എല്ലാവരും ചോദിച്ചത്. സെപ്റ്റംബര്‍ 20ന് സിനിമയെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും ഇപ്പോഴിതാ അണിയറപ്രവര്‍ത്തകരും അക്കാര്യം സ്ഥിരീകരിച്ച് എത്തിയിരിക്കുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സാണ് ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുള്ളത്. പുതിയ പോസ്റ്ററും പങ്കുവെച്ചാണ് നിര്‍മ്മാതാക്കള്‍ എത്തിയിട്ടുള്ളത്.
പ്രണയാതുരരായി നില്‍ക്കുന്ന സൂര്യയേയും സയേഷയേയുമാണ് പുതിയ പോസ്റ്ററില്‍ കാണുന്നത്. സെപ്റ്റംബര്‍ 20 ന്റെ വേള്‍ഡ് വൈഡ് റിലീസിനായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങുകയാമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് സയേഷ സൂര്യയയുടെ നായികയായി എത്തുന്നത്. കെവി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിനെ പ്രത്യേകതകളേറെയാണ്. മോഹന്‍ലാല്‍ പ്രധാനമന്ത്രി വേഷത്തിലത്തുമ്പോള്‍ കമാന്‍ഡോ ഓഫീസറായാണ് സൂര്യ എത്തുന്നത്. കമാന്‍ഡോ വിഭാഗത്തിലെ ചാരനെക്കുറിച്ചുള്ള കഥയും സിനിമ പറയുന്നുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് സൂര്യയാണോ ചാരനെ അവതരിപ്പിക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്.

Recommended Video
സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും അഭിനയിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. മലയാളത്തിന്‍രെ നടനവിസ്മയവും തമിഴകത്തിന്റെ നടിപ്പിന്‍ നായകനും ഒരുമിച്ചുള്ള ഗമണ്ടന്‍ വരവ് കാത്തിരിക്കുകയാണ് എല്ലാവരും. കാപ്പാനായിരിക്കും ഇനി ബോക്‌സോഫീസിനെ അടക്കിഭരിക്കാന്‍ പോവുന്നതെന്ന തരത്തിലുള്ള പ്രവചനങ്ങളും പുറത്തുവന്നിട്ടുണ്ട്.


Click it and Unblock the Notifications











