സൂര്യ ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു! ആമസോണ്‍ പ്രൈമിലെത്തിയ കാപ്പാനെ വിമര്‍ശിച്ച് ആരാധകര്‍!
മോഹന്‍ലാലും സൂര്യയും കെവി ആനന്ദും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു കാപ്പാന്‍. തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിന് റിലീസിന് ശേഷം വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. പ്രതീക്ഷിച്ചത്ര നല്ല പ്രകടമായിരുന്നില്ല താരങ്ങളുടേതെന്നായിരുന്നു പലരും പറഞ്ഞത്. പല കഥാപാത്രങ്ങളും നിരാശപ്പെടുത്തിയെന്ന തരത്തിലുള്ള അഭിപ്രായങ്ങളും പുറത്തുവന്നിരുന്നു. തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമ അടുത്തിടെയാണ് ആമസോണ്‍ പ്രൈമിലേക്ക് എത്തിയത്.
നടിപ്പിന്‍ നായകനും കംപ്ലീറ്റ് ആക്ടറും ഒരുപോലെ നിരാശപ്പെടുത്തിയെന്നുള്ള അഭിപ്രായങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നിരവധി പേരാണ് ചിത്രത്തെ ട്രോളിയും വിമര്‍ശിച്ചും എത്തിയിട്ടുള്ളത്. ആമസോണ്‍ പ്രൈമില്‍ നിന്നാണ് സിനിമ കണ്ടതെന്നും ഇതിന് ശേഷമാണ് ഈ വിലയിരുത്തലുകളെന്നും പലരും പറഞ്ഞിട്ടുമുണ്ട്. സൂര്യയ്ക്ക് ഇതിലും നന്നായി ചെയ്യാന്‍ കഴിയുമായിരുന്നുവെന്നും തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അദ്ദേഹം കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നുമായിരുന്നു ഒരാളുടെ കമന്റ്.

ഫസ്റ്റ് ഹാഫ് നന്നായിരുന്നുവെന്നും രണ്ടാം പകുതിയാണ് നിരാശപ്പെടുത്തിയതെന്നുമായിരുന്നു മറ്റൊരാളുടെ കമന്‍റ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം വല്ലാതെ നിരാശപ്പെടുത്തിയെന്നുള്ള കമന്‍റുകളുമുണ്ട്. ആര്യ, സയേഷ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും.

പോലീസ് വേഷത്തിലും മിലിട്ടറി ഗെറ്റപ്പിലുമൊക്കെ നിരവധി തവണ തിളങ്ങിയിട്ടുണ്ട് സൂര്യ. അതിനാല്‍ത്തന്നെ കമാന്‍ഡോ ആയുള്ള വരവ് എങ്ങനെയായിരിക്കുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ ചര്‍ച്ചകള്‍. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായെത്തുന്നുവെന്നുള്ളതും ആരാധകര്‍ക്ക് ആകാംക്ഷയുണര്‍ത്തിയ കാര്യമായിരുന്നു. സൂര്യയുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷം അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്.

സമ്മിശ്ര പ്രതികരണങ്ങളായിരുന്നു കാപ്പാന് ലഭിച്ചത്. കെവി ആനന്ദും സൂര്യയും ഒരുമിച്ചെത്തിയപ്പോഴൊക്കെ ആരാധകര്‍ അവര്‍ക്കൊപ്പമായിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് നേരത്തെ സൂര്യ പറഞ്ഞിരുന്നു. ആ സ്വപ്നമായിരുന്നു കാപ്പാനിലൂടെ സഫലീകരിച്ചത്. വന്‍പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും ചിത്രം നിരാശപ്പെടുത്തിയെന്നായിരുന്നു പൊതുവിലുള്ള കമന്‍റ്.


Click it and Unblock the Notifications











