For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാതല്‍ ബിരിയാണി മുതല്‍ കരിക്ക് പായസം വരെ, നയന്‍താരയുടെ വിവാഹസദ്യയിലെ വിഭവങ്ങള്‍ ഇതൊക്കെ...

  |

  ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഒന്നായിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമ ലോകവും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു ഇവരുടേത്. തെന്നിന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം കല്യാണം കൂടാന്‍ മഹാബലിപുരത്ത് ഒഴുകി എത്തിയിരുന്നു.

  'സ്നേഹ ചുംബനത്തോടെ പുതിയ ജീവിതത്തിലേക്ക്', വിവാഹചിത്രം പങ്കിട്ട് നയൻസും വിക്കിയും!

  ആഴ്ചകള്‍ക്ക് മുമ്പ് വിവാഹത്തെ കുറിച്ചുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ക്ഷണകത്തും പുറത്ത് വന്നു. എന്നാല്‍ അന്നൊന്നും താരങ്ങളുടെ ഭാഗത്ത നിന്ന് പ്രത്യേകിച്ച് പ്രതികരണമില്ലായിരുന്നു. താലികെട്ടിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് വിവാഹത്തിനെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയയത്. ഒരു ഹൃദയസ്പര്‍ശയായ കുറിപ്പിനോടൊപ്പമാണ് സന്തോഷ വാർത്ത വിക്കി പങ്കുവെച്ചത്.

  'ഏഴ് വർഷത്തെ പ്രണയം പൂവണിഞ്ഞു'; നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി!

  നടിയ്‌ക്കൊപ്പമുള്ള ചിത്രത്തിനോടൊപ്പമായിരുന്നു കുറിപ്പ് പങ്കുവെച്ചത്.'ഇന്ന് ജൂണ്‍ 9. ദൈവത്തിനും, പ്രപഞ്ചത്തിനും എന്റെ പ്രിയപ്പെട്ട മനുഷ്യര്‍ക്കും നന്ദി പറയുന്നു. എല്ലാ നല്ല ഹൃദയങ്ങളും നല്ല നിമിഷങ്ങളും ചില നല്ല യാദൃച്ഛികതകളും അനുഗ്രഹങ്ങളും എന്നുമുള്ള ചിത്രീകരണവും പ്രാര്‍ഥനയുമാണ് ജീവിതം അത്രമേല്‍ സുന്ദരമാക്കിയത്. ഇതെല്ലാം എന്റെ പ്രിയപ്പെട്ടവള്‍ക്കായി സമര്‍പ്പിക്കുന്നു. എന്റെ തങ്കമേ... മണിക്കൂറുകള്‍ക്കം ഇരിപ്പിടങ്ങള്‍ക്കിടയിലെ നടവഴിയിലൂടെ നീ നടന്നു വരുന്നത് കാണാന്‍ അതിയായ ആകാംക്ഷ.നല്ലതു വരുത്താന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ജീവിതത്തിലെ പുതിയൊരു ഏടിന് തുടക്കമിടുന്നു'; വിഘ്‌നേഷ് കുറിച്ചു.

  സംവിധായകന്റെ കുറിപ്പ് സന്തോഷത്തോടെയാണ് ആരാധകര്‍ ശ്രവിച്ചത്.

  നയന്‍സ്- വിഘ്‌നേഷ് വിവാഹത്തിന് തൊട്ട് പിന്നാലെ താരങ്ങളുടെ വിവാഹ സദ്യ വര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. അതിഥികള്‍ക്ക് ഉഗ്രന്‍ സദ്യയായിരുന്നു താരങ്ങള്‍ ഒരുക്കിയിരുന്നത്. കേരളത്തില്‍ നിന്നുള്ള ഒട്ടേറെ വിഭവങ്ങള്‍ കല്യാണത്തിനയി കരുതിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധമാ വാര്‍ത്ത പുത്ത് വിട്ടിരിക്കുന്നത്.

  കാതല്‍ ബിരിയാണി മുതല്‍ ഇളനീര്‍പായസം വരെയുളള വിഭവങ്ങള്‍ കരുതിയിട്ടുണ്ട്. ഇവ കൂടാതെ കേരള വിഭവങ്ങളായ അവിയല്‍, കാളന്‍, ചേന കൊണ്ടുള്ള സ്‌പെഷ്യല്‍ ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്. കാതല്‍ ബിരിയാണിയാണ് വിവാഹസദ്യയിലെ ഹൈലൈറ്റ്. പലര്‍ക്കും ഈ പേര് അത്ര സുപരിചിതമല്ല.

  ചക്ക കൊണ്ട് തയ്യാറാക്കിയ ബിരിയാണിയാണ് കാതല്‍ ബിരിയാണി. ഇത് കൂടാതെ ബദാം ഹല്‍വ, ഇളനീര്‍ പായസം, ഐസ്‌ക്രീം തുടങ്ങിയവായാണ് മറ്റുളള വിഭവങ്ങള്‍.

  ഏഴു വര്‍ഷത്തെ പ്രണയം, വിവാഹം നീണ്ടുപോകാന്‍ കാരണം ഇതായിരുന്നു; വിഘ്‌നേഷ് ശിവന്റെ മറുപടി

  വിവാഹത്തിനോടനുബന്ധിച്ച് തമിഴ്നാട്ടിലുടനീളം 18,000 കുട്ടികള്‍ക്കും ഒരു ലക്ഷത്തോളം ആളുകള്‍ക്കും താരങ്ങള്‍ വിവാഹ സദ്യ നല്‍കിയിട്ടുണ്ട്. തങ്ങളുടെ വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് നയന്‍സും വിഘ്‌നേഷും ഇത്രയും ആളുകള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്.

  സാമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് എന്നും ഇവര്‍ ചാരിറ്റിയ്ക്കായി നീക്കി വയ്ക്കാറുണ്ട്. താരങ്ങളുടെ ഈ തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ആരാധകര്‍. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയ്ക്കുകയും ചെയ്തിട്ടുണ്ട്.

  Recommended Video

  'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ

  2015 ല്‍ പുറത്ത് ഇറങ്ങിയ 'നാനും റൌഡി താന്‍' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാവുന്നത്. തുടക്കത്തില്‍ പ്രണയ തുറന്ന് സമ്മതിക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല എന്നാല്‍ അടിക്കടി വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ തങ്ങളുടെ പ്രണയം തുറന്ന് സമ്മതിക്കുകയായിരുന്നു. എല്ലാവരേയു അറിയിച്ചു കൊണ്ടുളള വിവാഹമായിരിക്കുമെന്ന് അന്ന് വെളിപ്പെടുത്തിയിരുന്നു.

  വിവാഹം. ഹൈന്ദവാചാരപ്രകാരമാണ് വിവാഹ നടന്ന്ത്. നടന്മാരായ ഷാരൂഖ് ഖാന്‍, രജിനികാന്ത്, ശരത്കുമാര്‍, ദിലീപ്, കാര്‍ത്തി തുടങ്ങിയവര്‍ കല്യാണത്തിന് എത്തിയിരുന്നു. അതേസമയം മാധ്യമങ്ങള്‍ക്ക് വിവാഹവേദിയിലേക്ക് ക്ഷണമില്ല. നെറ്റ്ഫ്‌ലിക്‌സിലൂടെയാകും വിവാഹ ചടങ്ങുകള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.

  Read more about: nayanthara vignesh shivan
  English summary
  kaathal Biriyani To Elaneer Payasam These Are the Dishes Supplied During Nayanthara And Vignesh Shivan Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X