»   » തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ വെല്ലുവിളിയായി ബിഗ് ബോസ് നായിക! ഇനി ഓവിയ തരംഗം സിനിമയിലേക്കും!!

തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ വെല്ലുവിളിയായി ബിഗ് ബോസ് നായിക! ഇനി ഓവിയ തരംഗം സിനിമയിലേക്കും!!

Posted By: Teresa John
Subscribe to Filmibeat Malayalam

തമിഴകത്തില്‍ ഒരു തലൈവി കൂടി ജനിച്ചിരിക്കുകയാണ്. ആദ്യം സിനിമകളിലാണ് അഭിനയിച്ചിരുന്നെങ്കിലും ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ഓവിയ തെന്നിന്ത്യന്‍ താരസുന്ദരിമാരെക്കാള്‍ ഉയരത്തിലെത്തിയത്. ഓവിയയുടെ ആരാധകരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നതിനിടെയാണ് ബിഗ് ബോസില്‍ നിന്നും ഓവിയ പുറത്ത് പോയത്. എന്നാല്‍ ആരാധകരുടെ ആവശ്യപ്രകാരം തിരികെ എത്തിയ ഓവിയ വീണ്ടും നടിയാവാന്‍ പോവുകയാണ്.

വിവാഹത്തിനുള്ള മുന്നൊരുക്കമാണോ ഇത്? സാമന്തയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കൊണ്ട് ഇന്‍സ്റ്റാഗ്രാം നിറഞ്ഞു!!

ബിഗ് ബോസിന് ശേഷം കഴിഞ്ഞ ദിവസമാണ് ഓവിയ പൊതു പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ഒരു ഷോറൂം ഉദഘാടനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ലുക്കിലെത്തിയ ഓവിയ തരംഗമായിരുന്നു. പിന്നാലെയാണ് ഓവിയ നായികയാവാന്‍ പോവുന്ന വാര്‍ത്തയും വന്നത്.

ഓവിയ സിനിമയിലേക്ക്

ഓവിയയുടെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ ഓവിയ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്.

ഹൊറര്‍ സിനിമയാണോ?

ഓവിയയുടെ സിനിമ സാഹസികതകള്‍ നിറഞ്ഞതാണെന്ന് പറഞ്ഞിരുന്നെങ്കിലും അതൊരു ഹൊറര്‍ ചിത്രമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നഗരത്തില്‍ നിന്നും വില്ലേജിലേക്ക് എത്തുന്നതാണ് കഥയുടെ സന്ദര്‍ഭം. സിനിമ ഫാന്റസിയാണെന്നാണ് പറയുന്നത്.

സംവിധാനം

യാമിരുക ഭയമെ എന്ന സിനിമയുടെ സംവിധായകനായ ഡികെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സായികുമാറിന്റെ മകന്‍ ആദിയയെ സംവിധായകന്‍ പരിചയപ്പെടുത്താന്‍ പോവുകയാണ്.

ഓവിയയുടെ പൊതുപരിപാടി

ബിഗ് ബോസില്‍ നിന്നും പുറത്ത് പോയതിന് ശേഷം ഓവിയ കഴിഞ്ഞ ദിവസം ഒരു ഷോറൂം ഉദ്ഘാടത്തിനായി പൊതു വേദിയില്‍ ഓവിയ എത്തിയിരുന്നു.

പ്രതിഫലം ഞെട്ടിച്ചു

വെറും മിനുറ്റുകള്‍ മാത്രം നീണ്ട ഉദ്ഘാന ചടങ്ങിന് വേണ്ടി ഓവിയ വാങ്ങിയ പ്രതിഫലം എല്ലാവരെയും ഞെട്ടിച്ചിരുന്നു. 1.5 കോടി രൂപയായിരുന്നു ഓവിയ വാങ്ങിയിരുന്നത്. ശേഷം സിനിമയുടെ പ്രതിഫലം എത്രയായിരിക്കും എന്ന് അറിയാനുള്ള ആകാംഷയിലാണ് എല്ലാവരും.

തലൈവി ഓവിയ

പ്രമുഖ താരങ്ങളെക്കാള്‍ വരവേല്‍പ്പായിരുന്നു എല്ലാവരും ഓവിയയ്ക്ക് കൊടുത്തിരുന്നത്. പരിപാടിയ്ക്കായി ഓവിയ വന്നത് മുതല്‍ തലൈവി ഓവിയ എന്ന ആര്‍പ്പുവിളികയായിരുന്നു എല്ലായിടത്ത് നിന്നും കിട്ടിയിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഓവിയയുടെ ഉദ്ഘാടനം തത്സമയം ആരാധകരിലേക്ക് എത്തിയിരുന്നു.

ബിഗ് ബോസ്

ഓവിയ മലയാളത്തിലടക്കം സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും അവരുടെ സിനിമകളില്‍ നിന്നായിരുന്നില്ല ഓവിയക്ക് ആരാധകരെ കിട്ടിയിരുന്നത്. ജയ ടിവി നടത്തുന്ന ബിഗ് ബോസ് എന്ന പരിപാടിയിലൂടെയായിരുന്നു.

English summary
Kaatteri will have four heroines; Ovyia is lead

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam