കളക്ഷന്‍ റിപ്പോര്‍ട്ട്; വിദേശ രാജ്യത്ത് നിന്ന് മാത്രം 259 കോടി, കബാലിയുടെ രണ്ട് മാസത്തെ കളക്ഷന്‍!
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കബാലി തിയേറ്ററുകളില്‍ എത്തിയിട്ട് രണ്ട് മാസം. പ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം സെപ്തംബര്‍ 22നാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത ആദ്യ ദിവസം ചില നെഗറ്റീവ് റിവ്യൂസ് പ്രചരിച്ചുവെങ്കിലും ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനെ ബാധിച്ചില്ല.
റെക്കോര്‍ഡ് കളക്ഷനാണ് കബാലി ആദ്യ ദിവസം ബോക്‌സോഫീസില്‍ നേടിയത്. കൂടാതെ റിലീസിന് മുമ്പേ മ്യൂസിക്, സാറ്റ്‌ലൈറ്റ്, വിതരണാവകാശത്തിലൂടെയും ചിത്രത്തിന് വമ്പന്‍ കളക്ഷനായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് രണ്ട് മാസം പിന്നിടുമ്പോഴുള്ള ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു.

കബാലി
പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്. രജനിയുടെ ഭാര്യ വേഷമായിരുന്നു ചിത്രത്തില്‍ രാധിക ആപ്‌തെയ്ക്ക്.

രണ്ട് മാസത്തെ കളക്ഷന്‍
റിലീസ് ചെയ്ത് രണ്ട് മാസം പിന്നിടുകയാണ് കബാലി. ഇതുവരെ 600 കോടി രൂപ ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശത്ത്
വിദേശത്ത് നിന്നു മാത്രം 259 കോടി രൂപ ചിത്രം കളക്ട് ചെയ്തതായും പറയുന്നു.

റിലീസിന് മുമ്പ്
റിലീസിന് മുമ്പ് മ്യൂസിക്, സാറ്റ്‌ലൈറ്റ് വിതരണാവകാശത്തിലൂടെയും റെക്കോര്‍ഡ് തുക ചിത്രം കളക്ട് ചെയ്തിരുന്നു.

നിര്‍മാണം
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലൈ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചത്.
കബാലിയിലെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...


Click it and Unblock the Notifications











