»   » കബാലി റിലീസ് ദിവസം സ്വകാര്യ കമ്പനികളില്‍ പൊതു അവധിയും ബോണസും!!

കബാലി റിലീസ് ദിവസം സ്വകാര്യ കമ്പനികളില്‍ പൊതു അവധിയും ബോണസും!!

Written By:
Subscribe to Filmibeat Malayalam

രജനികാന്ത് ചിത്രമിറങ്ങുമ്പോള്‍ വലിയ തിക്കും തിരക്കും ഉണ്ടാകാറുണ്ടായിരുന്നു പണ്ട്. ഇപ്പോഴും അതില്‍ കാര്യമായ മാറ്റൊന്നും സംഭവിച്ചിട്ടില്ല എന്നാണ് കബാലിയുടെ റിലീസ് ആഘോഷങ്ങളും സൂചിപ്പിയ്ക്കുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഒക്കെ മണിക്കൂറുകള്‍ കൊണ്ട് വിറ്റു തീര്‍ന്നു. റിലീസിന് മുമ്പേ നിര്‍മാതാവിന് 225 കോടി രൂപയും നേടിക്കൊടുത്തു.

എന്തിനാണിങ്ങനെ കബാലി എന്ന് പറഞ്ഞ് അലറുന്നത്, ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം എന്നതിനപ്പുറം എന്താണതില്‍?

പോരാത്തതിന് ഇതാ കബാലി റിലീസ് ദിവസം ചില സ്വകാര്യ കമ്പനികള്‍ പൊതു അവധി പ്രഖ്യാപിച്ചിരിയ്ക്കുന്നു. ബാംഗ്ലൂരിലെയും തമിഴ്‌നാട്ടിലെയും ചില സ്വകാര്യ കമ്പനികള്‍ നിവൃത്തികേടുകൊണ്ട് പൊതു അവധി പ്രഖ്യാപിച്ചു എന്നാണ് കേള്‍ക്കുന്നത്. ജൂലൈ 22 ന് തനിയ്ക്ക് പനിക്കും, അസുഖമായിരിക്കും എന്നൊക്കെ പറഞ്ഞ് ഇപ്പോഴേ ചില വിദ്വാന്മാര്‍ അവധി പറഞ്ഞ സാഹചര്യത്തില്‍ കമ്പനി ആ ദിവസം പൊതു അവധി പ്രഖ്യാപിയ്ക്കുകയായിരുന്നു എന്നാണ് കേള്‍ക്കുന്നത്.

 kabali

ആവശ്യമില്ലാത്ത അവധിയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കുന്നതുമൊക്കെ ഒഴിവാക്കാന്‍ വേണ്ടിയാണ് കമ്പനി ജൂലൈ 22 പൊതു അവധിയായി പ്രഖ്യാപിച്ചത് എന്ന് ഒപസ്സ് അധികൃതര്‍ പറയുന്നു. ഇത് തങ്ങളുടെ ജീവനക്കാര്‍ക്ക് കമ്പനി വക കബാലി ബോണസാണെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ചില കമ്പനികള്‍ അവധിയ്ക്ക് പുറമെ സിനിമയ്ക്കുള്ള ഫ്രീടിക്കറ്റും ഏര്‍പ്പാടാക്കിയിട്ടുണ്ടത്രെ.

എന്തായാലും ആഘോഷം തന്നെ. അതിനിടയില്‍ കബാലിയുടെ വ്യാജ പ്രിന്റ് സെന്‍സര്‍ കോപ്പിയുടെ വാട്ടര്‍ മാര്‍ക്കോടെ ഇന്റര്‍നെറ്റില്‍ ലീക്കായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 100 കോടി ബജറ്റില്‍ ഒരുക്കിയ കബാലി 2016 ലെ രജനീകാന്തിന്റെ ആദ്യ റിലീസിങ് ചിത്രമാണ്. കബാലി ബാഹുബലിയുടെ റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

English summary
It happens only when superstar Rajinikanth has a film release. Several companies in Chennai and Bengaluru have declared holidays on July 22, the day ‘thalaiva’s’ Kabali is releasing.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam