»   » രജനികാന്തിന്റെ കബലി ചരിത്രമാകുമെന്ന് പറയുന്നതെന്തുക്കൊണ്ട്?

രജനികാന്തിന്റെ കബലി ചരിത്രമാകുമെന്ന് പറയുന്നതെന്തുക്കൊണ്ട്?

Posted By: Sanviya
Subscribe to Filmibeat Malayalam

കാബലിയുടെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. റംസാന് തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും റിലീസിന്റെ കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ല. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചാലെ റിലീസ് ഡേറ്റ് പുറത്ത് പറയാനാകൂ എന്നാണ് അണിയറപ്രവാര്‍ത്തകര്‍ പറയുന്നത്.

Read Also: രജനികാന്തിന്റെ കബാലിയില്‍ മമ്മൂട്ടിയും, ആര് കാസ്റ്റ് ചെയ്തു??

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന കബാലി ഇന്ത്യന്‍ സിനിമയുടെ ചരിത്രമാകുമെന്ന് കേള്‍ക്കുന്നു. റിലീസിന് മുമ്പേ തന്നെ ചിത്രം അതിനുള്ള തെളിവും കാണിക്കുന്നു. ചിത്രം റിലീസിന് മുമ്പായി 200 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് രഹസ്യങ്ങള്‍ വേറെയും. തുടര്‍ന്ന് വായിക്കൂ...

രജനികാന്തിന്റെ കബലി ചരിത്രമാകുമെന്ന് പറയുന്നതെന്തുക്കൊണ്ട്?

ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായി കബലീശ്വരന്‍ അധോലോക നേതാവാകുന്നതും പിന്നീട് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രജനികാന്തിന്റെ കബലി ചരിത്രമാകുമെന്ന് പറയുന്നതെന്തുക്കൊണ്ട്?

ചിത്രത്തിന്റെ ടീസറിന് വമ്പന്‍ വരവേല്‍പ്പായിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ സ്വന്തമാക്കിയ ടീസര്‍ എന്ന റെക്കോര്‍ഡും കബാലി സ്വന്തമാക്കിയിരുന്നു.

രജനികാന്തിന്റെ കബലി ചരിത്രമാകുമെന്ന് പറയുന്നതെന്തുക്കൊണ്ട്?

ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ 200 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 20 മില്യണ്‍ ആളുകളാണ് ഇതുവരെ ട്രെയിലര്‍ കണ്ടത്. ചിത്രത്തിന് വേണ്ടി ചെലവഴിച്ച പണം ഇതിനോടകം ചിത്രം നേടി കഴിഞ്ഞു.

രജനികാന്തിന്റെ കബലി ചരിത്രമാകുമെന്ന് പറയുന്നതെന്തുക്കൊണ്ട്?

തെലുങ്കിലേക്കുള്ള ചിത്രത്തിന്റെ മൊഴിമാറ്റ അവകാശം വിറ്റു. ഇപ്പോള്‍ ബോളിവുഡിലേക്ക് മൊഴിവാറ്റുന്നതിനെ കുറിച്ച് ആലോചിച്ച് വരികയാണ്. അതിനു വേണ്ടി രണ്ട് ബോളിവുഡ് നിര്‍മ്മാതാക്കള്‍ കബാലി ടീമിനെ സമീപിച്ചിട്ടുണ്ടെന്നും പറയുന്നു.

രജനികാന്തിന്റെ കബലി ചരിത്രമാകുമെന്ന് പറയുന്നതെന്തുക്കൊണ്ട്?

ചെന്നൈയിലെ ചെങ്കല്‍പ്പേട്ട് ഭാഗത്തുള്ള വിതരണത്തിന് മാത്രം മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിതരണക്കാര്‍ ചിത്രത്തിന് വേണ്ടി 16 കോടി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും പറയുന്നു.

English summary
Kabali Earns 200 Crore Before Release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam