»   »  കബാലി കേരളത്തില്‍ മാത്രം ക്ലിക്ക് ആയി, തമിഴ്‌നാട്ടിലെ രജനി തരംഗം അവസാനിച്ചോ?

കബാലി കേരളത്തില്‍ മാത്രം ക്ലിക്ക് ആയി, തമിഴ്‌നാട്ടിലെ രജനി തരംഗം അവസാനിച്ചോ?

Posted By: ഭദ്ര
Subscribe to Filmibeat Malayalam

തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് കോടികള്‍ വാരി കൂട്ടിയ കബാലി വിതരണക്കാര്‍ക്ക് വന്‍ നഷ്ടമാണ് വരുത്തി വെച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ മാത്രമാണ് കബാലിയ്ക്ക് നഷ്ടം സംഭവിക്കാതിരുന്നതെന്നും തമിഴിലും, ഹിന്ദിയിലും, തെലുങ്കിലും വന്‍ നഷ്ടം നേരിട്ടു എന്ന് വിതരണക്കാര്‍.

സെന്റിമെന്റ്‌സില്‍ വീക്കാണ്, രജനിയുടെ ഡയലോഗ് കേട്ട് തരിച്ചിരുന്ന് പോയി

ചിത്രം പുറത്തിറങ്ങിയ ആഴ്ചയില്‍ ചെന്നൈയില്‍ നിന്നും നല്ല കളക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മോശമായ അഭിപ്രായങ്ങള്‍ പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കാതെയായി. തമിഴ്‌നാട്ടിലാണ് വിതരണക്കാര്‍ ഏറ്റവും അധികം പണം മുടക്കിയത്. കബാലിയുടെ വിതരണക്കണക്കുകള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കൂ...

വിതരണാവകാശം സ്വന്തമാക്കിയത്


68 കോടി രൂപയ്ക്കാണ് ജാസ് സിനിമാസ് കബാലിയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ആദ്യത്തെ ആഴ്ചയില്‍ 2.55 കോടിയുടെ കളക്ഷനാണ് കിട്ടിയത്. എന്നാല്‍ രണ്ടാമത്തെ ആഴ്ചയില്‍ തിയേറ്ററില്‍ ആളിലാതെയായി.

ബാഹുബലി 2ന്റെ വിതരണാവകാശം


ബാഹുബലി 2ന്റെ വിതരണാവകാശം കെ എന്റര്‍ടൈന്‍മെന്റ് സ്വന്തമാക്കിയത് വെറും 45 കോടിയ്ക്കാണ്. 68 കോടി മുടക്കി കബാലി വാങ്ങിയതില്‍ വിതരണക്കാര്‍ക്ക് 20 ശതമാനമാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.

താനു തന്നെ തിരിച്ച് നല്‍കണം


ചിത്രം വന്‍ തുകയ്ക്ക് വില്‍ക്കാന്‍ കാരണം നിര്‍മ്മാതാവ് താനുവിന്റെ നിര്‍ബന്ധമായിരുന്നു എന്നാണ് പറയുന്നത്. വിതരണക്കാര്‍ക്ക് നേരിട്ട നഷ്ടം താനു തന്നെ തിരിച്ച് നല്‍കണം എന്നാണ് വിതരണക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

കര്‍ണാടകയില്‍ 10 കോടി രൂപയ്ക്കാണ് വിതരണം ഏറ്റെടുത്തത്

കര്‍ണാടകയില്‍ 10 കോടി രൂപയ്ക്കാണ് വിതരണം ഏറ്റെടുത്തത്. ഹിന്ദിയില്‍ 15.5 കോടി രൂപയ്ക്കും, കേരളത്തില്‍ 7.5 കോടിയ്ക്കുമാണ് ഏറ്റെടുത്തത്.

കേരളത്തില്‍ മാത്രമാണ് കബാലിയ്ക്ക് തിരിച്ചടി നേരിടാത്തത്


തമിഴ് മന്നന്‍ രജനിയുടെ ആരാധകര്‍ തമിഴ്‌നാട്ടിലേക്കാള്‍ കൂടുതല്‍ കേരളത്തിലാണോ... കേരളത്തില്‍ മാത്രമാണ് കബാലിയ്ക്ക് തിരിച്ചടി നേരിടാത്തത്. കേരളത്തില്‍ മോഹന്‍ലാലാണ് ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരുന്നത്.

English summary
kabali-great-lose-tamilnadu-gain-kerala

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam