»   » 306 സ്‌ക്രീനുകള്‍, 2000 പ്രദര്‍ശനങ്ങള്‍, കബാലി കേരളത്തില്‍ നിന്നും നേടിയത്

306 സ്‌ക്രീനുകള്‍, 2000 പ്രദര്‍ശനങ്ങള്‍, കബാലി കേരളത്തില്‍ നിന്നും നേടിയത്

Posted By:
Subscribe to Filmibeat Malayalam

ലോകമെമ്പാടുമുള്ള രജനി ആരാധകര്‍ കാത്തിരുന്ന കബാലിയുടെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ പുറത്ത് വിട്ടു. കേരളത്തില്‍ നിന്ന് ഞെട്ടിക്കുന്ന കളക്ഷനാണ് ചിത്രം ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്.

Read Also:നിര്‍മാതാവുമായുള്ള മോഹന്‍ലാലിന്റെ ബന്ധം, കബാലിയെ കേരളത്തില്‍ എത്തിച്ചത് സുചിത്രയുടെ സഹോദരന്‍ വഴി

തൊട്ട് മുമ്പ് പുറത്തിറങ്ങിയ വിക്രം ചിത്രം ഐ, വിജയ് യുടെ തെറി ചിത്രങ്ങളുടെ കേരള ബോക്‌സ് ഓഫീസ് കളക്ഷനെയാണ് കബാലി തകര്‍ത്തത്. കേരളത്തില്‍ 306 തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ആദ്യ ദിവസം 2000 ഷോകളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.

Read Also: കബാലിയ്ക്ക് രണ്ടാം ഭാഗം വരുന്നു?

306 സ്‌ക്രീനുകള്‍, 2000 പ്രദര്‍ശനങ്ങള്‍, കബാലി കേരളത്തില്‍ നിന്നും നേടിയത്

306 തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് കേരളത്തില്‍ ഒരു ദിവസം 2000 ഷോകളായിരുന്നു. നാല് കോടിയാണ് ചിത്രം ആദ്യ ദിവസം കൊണ്ട് കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നേടിയത്.

306 സ്‌ക്രീനുകള്‍, 2000 പ്രദര്‍ശനങ്ങള്‍, കബാലി കേരളത്തില്‍ നിന്നും നേടിയത്

മുമ്പ് കേരളത്തില്‍ വമ്പന്‍ റിലീസിനെത്തിയ ചിത്രങ്ങളായിരുന്നു വിക്രം ചിത്രം ഐയും വിജയ് യുടെ 'തെറി' യും. 3.19 കോടിയാണ് വിക്രം ചിത്രമായ ഐ നേടിയത്. 3.16 കോടിയായിരുന്നു വിജയ് ചിത്രം തെറിയുടെ ആദ്യ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

306 സ്‌ക്രീനുകള്‍, 2000 പ്രദര്‍ശനങ്ങള്‍, കബാലി കേരളത്തില്‍ നിന്നും നേടിയത്

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കബാലി തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ആരാധകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 30.21 ലക്ഷമാണ് കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രം ആദ്യ ദിവസം നേടിയത്.

306 സ്‌ക്രീനുകള്‍, 2000 പ്രദര്‍ശനങ്ങള്‍, കബാലി കേരളത്തില്‍ നിന്നും നേടിയത്

മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ആശിര്‍വാദ് സിനിമാസാണ് കബാലിയുടെ കേരളത്തിലെ വിതരണാവകാശം വാങ്ങിയിരിക്കുന്നത്. മള്‍ട്ടിപ്ലക്‌സില്‍ മാത്രമായി 82 ഷോകളാണ് പ്രദര്‍ശിപ്പിച്ചത്.

306 സ്‌ക്രീനുകള്‍, 2000 പ്രദര്‍ശനങ്ങള്‍, കബാലി കേരളത്തില്‍ നിന്നും നേടിയത്

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലൈ പുലി എസ് താണുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

English summary
'Kabali' Kerala box office collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam