»   » എട്ടു കോടിയ്ക്കല്ല, മോഹന്‍ലാല്‍ കബാലിയുടെ വിതരണാവകാശത്തിന് നല്‍കിയ തുക

എട്ടു കോടിയ്ക്കല്ല, മോഹന്‍ലാല്‍ കബാലിയുടെ വിതരണാവകാശത്തിന് നല്‍കിയ തുക

By: Sanviya
Subscribe to Filmibeat Malayalam

കബാലിയെ കേരളത്തില്‍ എത്തിക്കാന്‍ മോഹന്‍ലാല്‍ നല്‍കിയ തുക ചര്‍ച്ചയായിരുന്നു. എട്ട് കോടി നല്‍കിയാണ് ചിത്രത്തിന്റെ വിതരണാവകാശം മോഹന്‍ലാല്‍ വാങ്ങിയതെന്നായിരുന്നു കേട്ടത്. എന്നാല്‍ ഏഴ് കോടിയ്ക്കാണ് വിതരണാവകാശം വാങ്ങിയതെന്ന് നിര്‍മ്മാതാക്കളുമായുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നു.

മോഹന്‍ലാലിന്റെ മാക്‌സ് ലാബും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം വാങ്ങിയത്. മുമ്പ് ആറ് കോടിയ്ക്ക് രൂപയ്ക്ക് സമീപിച്ചെങ്കിലും നിര്‍മ്മാതാവ് കെലെ പുലി എസ് താണു വിതരണാവകാശം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വായിക്കുക.

എട്ടു കോടിയ്ക്കല്ല, മോഹന്‍ലാല്‍ കബാലിയുടെ വിതരണാവകാശത്തിന് നല്‍കിയ തുക

ഇത്രയും വലിയ തുക മുടക്കി ഇത് ആദ്യമായാണ് ഒരു അന്യഭാഷ ചിത്രത്തിനെ കേരളത്തില്‍ എത്തിക്കുന്നത്. കേരളത്തിലെ 150 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

എട്ടു കോടിയ്ക്കല്ല, മോഹന്‍ലാല്‍ കബാലിയുടെ വിതരണാവകാശത്തിന് നല്‍കിയ തുക

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബാലി എന്ന കബാലീശ്വരന്‍ അധോലോക നേതാവാകുന്നതും തുടര്‍ന്ന് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രം.

എട്ടു കോടിയ്ക്കല്ല, മോഹന്‍ലാല്‍ കബാലിയുടെ വിതരണാവകാശത്തിന് നല്‍കിയ തുക

രാധിക ആപ്‌തെയാണ് ചിത്രത്തില്‍ രജനികാന്തിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

എട്ടു കോടിയ്ക്കല്ല, മോഹന്‍ലാല്‍ കബാലിയുടെ വിതരണാവകാശത്തിന് നല്‍കിയ തുക

ജൂലൈ 15നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

എട്ടു കോടിയ്ക്കല്ല, മോഹന്‍ലാല്‍ കബാലിയുടെ വിതരണാവകാശത്തിന് നല്‍കിയ തുക

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലെ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Kabali Kerala Rights Grabbed By Mohanlal For Whopping Price.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam