For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മകളുടെ മാറ്റം കണ്ട് കബാലി ഞെട്ടി', സൂപ്പർസ്റ്റാറിന്റെ അമ്പരപ്പ് ഫോട്ടോയിലാക്കി സായ് ധൻഷിക

  |

  പാ. രഞ്ജിത്ത് 2016ൽ സംവിധാനം ചെയ്ത തമിഴ് ആക്ഷൻ ചലച്ചിത്രമാണ് കബാലി. രജനികാന്ത് ടൈറ്റിൽ റോളിലെത്തിയ ചിത്രം അഞ്ച് വർഷങ്ങൾക്ക് മുമ്പ് സൂപ്പർസ്റ്റാറിന്റെ ആരാധകർക്കിടയിൽ തംര​ഗമായിരുന്നു. ചിത്രത്തിൽ തായ്വാനീസ് അഭിനേതാവ് വിൻസ്റ്റൺ ചാവോ, രാധിക ആപ്തേ, സായ് ധൻഷിക, ധനേഷ് രവി, കലൈയരസൻ, ജോൺ വിജയ് എന്നിവരാണ് അഭിനയിച്ചത്. മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവടങ്ങളിലായിട്ടാണ് സിനിമയുടെ ഷൂട്ടിങ് നടന്നത്. ചിത്രത്തിന്റെ യു.എസിലെ വിതരണക്കാരായ സിനി ഗ്യാലക്‌സി നൽകിയ കണക്കനുസരിച്ച് പ്രീമിയർ ഷോകളിൽ നിന്ന് മാത്രം കബാലി 2 മില്യൺ ഡോളർ നേടിയിട്ടുണ്ട്.

  'ഒരു ലൈഫുണ്ട്... സിനിമയ്ക്കും കഥാപാത്രത്തിനും...', 2021ൽ കൈയ്യടിവാങ്ങിയ ബോളിവുഡിലെ പ്രകടനങ്ങൾ

  ബ്രിട്ടീഷ് ഭരണകാലത്ത് മലേഷ്യയിൽ തോട്ടം തൊഴിലാളിയായി കുടിയേറുന്ന കബാലീശ്വരൻ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് ചിത്രത്തിൽ അവതരിപ്പിച്ചത്. കബാലീ ഗാങ്ങും കബാലിയുടെ അഭാവത്തിൽ മലേഷ്യയിലെ ഏറ്റവും ശക്തരായി മാറിയ ഗ്യാങ് 43ഉം തമ്മിലുള്ള കുടിപ്പകയായിരുന്നു ചിത്രത്തിന്റെ പ്രമേയം. പതിവ് രജനി ചിത്രങ്ങളുടെ ചേരുവയെല്ലാം അടങ്ങിയ സിനിമയായിരുന്നു കബാലി. ചിത്രത്തിലെ രജനിയുടെ മാസ് ഡയലോ​ഗുകൾ ഇപ്പോഴും ആരാധകർ‌ പറഞ്ഞ് നടക്കാറുണ്ട്.

  'മ്യൂസിക്ക് വിത്ത് ബോഡി മസിൽ', മിസ്റ്റർ പോഞ്ഞിക്കരയുടെ ഹിറ്റ് സീൻ പിറന്നത് ബാ‌ത്ത്റൂമിലെന്ന് ഇന്നസെന്റ്!

  രാധിക ആപ്തേ ആയിരുന്നു ചിത്രത്തിൽ രജനിയുടെ നായിക. താരത്തിന്റെ മകളും വാടക കൊലയാളിയായും അഭിനയിച്ചത് സായ് ധൻഷികയായിരുന്നു. സിനിമ കരിയറിൽ അന്ന് വരെ ധൻഷിക ചെയ്യാതിരുന്ന ഒരു കഥാപാത്രമായിരുന്നു കബാലിയിലെ ധൻഷികയുടെ യോ​ഗിത. ബോയ്കട്ടും സ്റ്റിഫ് ബോഡിയും പാന്റ്സും ഷ്‍ട്ടും ധരിച്ച് അതിശയിപ്പിക്കുന്ന ലുക്കിലാണ് ധൻഷിക കബാലിയിൽ പ്രത്യക്ഷപ്പെട്ടത്. ധൻഷികയ്ക്ക് വളരെ ഏറെ പ്രശംസകളും യോ​ഗിത എന്ന കഥാപാത്രത്തിലൂടെ ലഭിച്ചിരുന്നു. ആദ്യം കബാലിയെ കൊല്ലാനുള്ള ഉത്തരവാദിത്തമായിരുന്നു യോ​ഗിതയ്ക്ക് പിന്നീട് തന്റെ അച്ഛനാണെന്ന് തിരിച്ചറിയുന്നതോടെ കബാലിയുടെ സംരക്ഷണം യോ​ഗിത ഏറ്റെടുത്തു.

  ചിത്രത്തിലെ അച്ഛൻ-മകൾ കെമിസ്ട്രി രജനിക്കും ധൻഷികയ്ക്കും ഇടയിൽ നന്നായി വർക്കായിരുന്നു. ഇപ്പോൾ വീണ്ടും രജനിക്കൊപ്പം പകർത്തിയ ധൻഷിക ഒരു ചിത്രം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. അണ്ണാത്തെ ചിത്രീകരണത്തിനായി റാമോജി ഫിലിം സിറ്റിയിൽ രജനികാന്ത് എത്തിയപ്പോൾ ധൻഷികയ്ക്ക് അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചിരുന്നു. അന്ന് കണ്ടപ്പോൾ പകർത്തിയ ഫോട്ടോയാണ് മനോഹരമായ കുറിപ്പോടെ ധൻഷിക പങ്കുവെച്ചിരിക്കുന്നത്. ശിക്കാർ എന്ന ചിത്രത്തിലായിരുന്നു ധൻഷിക അപ്പോൾ അഭിനയിച്ച് കൊണ്ടിരുന്നത്. ശിക്കാറിൽ ദേവിക എന്ന കഥാപാത്രത്തെയാണ് ധൻഷിക അവതരിപ്പിക്കുന്നത്. മുടി നീട്ടി വളർത്തി സാരി ഉടുത്ത് നാടൻ പെൺക്കുട്ടിയായിട്ടാണ് ചിത്രത്തിൽ ധൻഷിക എത്തുന്നത്. അതേ ലുക്കിൽ തന്നെയാണ് ധൻഷിക രജനികാന്തിനെ കാണാൻ പോയതും. യോ​ഗിയെ ദേവികയുടെ രൂപത്തിൽ കണ്ടപ്പോൾ കബാലി ഞെട്ടിയെന്നാണ് ധൻഷിക സോഷ്യൽമീഡിയയിൽ കുറിച്ചത്.

  Recommended Video

  അമ്മയുടെ മീറ്റിങ്ങിന് കാറോടിച്ച് വന്ന മഞ്ജു വാര്യരെ കണ്ടോ..പൊളി വീഡിയോ

  'ശിക്കാർ ചിത്രീകരണത്തിനിടെ എടുത്തതാണിത്. ഞങ്ങള്‍ക്ക് ഹൈദരബാദിലെ ഒരേ നിലയിലായിരുന്നു ഷൂട്ടിങ്. യോഗി ദേവികയായി മാറിയത് കണ്ട് അദ്ദേഹം ഞെട്ടിപ്പോയി. ഈ ചിത്രത്തില്‍ അക്ഷരാര്‍ഥത്തില്‍ നിങ്ങള്‍ക്ക് അത് സാക്ഷ്യം വഹിക്കാന്‍ സാധിക്കും. ഇത് ഏതൊരു കലാകാരന്റെയും യഥാര്‍ത്ഥ വിജയാണെന്ന് ഞാന്‍ കരുതുന്നു. അത് തന്നെയാണ് എന്റെ തൊഴിലില്‍ എന്നെ മുന്നോട്ട് നയിക്കുന്നതും' രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ധൻഷിക കുറിച്ചു. 2006ൽ ആണ് ധൻഷികയുടെ സിനിമാ ജീവിതം ആരംഭിച്ചത്. തിരുടി, നിറം, പേരാൺമയ്, പരദേശി തുടങ്ങി നിരവധി തമിഴ് സിനിമകളിലും സോളോ എന്ന ദുൽഖർ സൽമാന്റെ മലയാള ചിത്രത്തിലും സായ് ധൻഷിക അഭിനയിച്ചിട്ടുണ്ട്. ലാഭമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സായ് ധൻഷിക ചിത്രം.

  Read more about: rajanikanth
  English summary
  'kabali met her daughter yogitha after 4 years', actor rajinikanth and Dhanshika reunion photo viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X