»   » ഇനി പത്ത് നാള്‍, കബാലി കേരളത്തിലെ 250 തിയേറ്ററുകളില്‍, ദിവസേന ആറ് ഷോകള്‍

ഇനി പത്ത് നാള്‍, കബാലി കേരളത്തിലെ 250 തിയേറ്ററുകളില്‍, ദിവസേന ആറ് ഷോകള്‍

Posted By:
Subscribe to Filmibeat Malayalam


ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ കബാലി തിയേറ്ററില്‍ എത്താന്‍ ഇനി പത്ത് നാള്‍. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചു. ജൂലൈ 22ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

8.5 കോടി മുടക്കി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത്. 250 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് വിതരണക്കാരില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍ പറയുന്നു. 250 തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് ദിവസേന 6 ഷോകളുണ്ടാകും.

rajanikanth-kabali

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ആപ്‌തെയാണ് രജനികാന്തിന്റെ നായിക. രജനികാന്തിന്റെ ഭാര്യ വേഷമാണ് രാധിക ആപ്‌തെ അവതരിപ്പിക്കുക. രജനികാന്ത് അധോലോക നായകന്റെ വേഷത്തില്‍ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബാലി എന്ന കബാലീശ്വരന്‍ അധോലോക നായകനാകുന്നതും പിന്നീട് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രം. വിക്രിയേഷന്‍സിന്റെ ബാനറില്‍ കെലെ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read Also: കബാലിയ്ക്ക് പിന്നില്‍ ആരും അറിയാത്ത സത്യം, രജനികാന്തിന്റെ മകള്‍ സൗന്ദര്യ പറയുന്നു

English summary
'Kabali' to release on July 22.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam