»   » ഇത് നെരുപ്പ് തന്നെ, കബാലിയുടെ പുതിയ ടീസര്‍

ഇത് നെരുപ്പ് തന്നെ, കബാലിയുടെ പുതിയ ടീസര്‍

Written By:
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെ രജനികാന്ത് ആരാധകര്‍ കാത്തിരിയ്ക്കുന്ന കബാലി എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ റിലീസ് ചെയ്തു. നെരുപ്പ് ഡാ എന്ന പാട്ടിന്റെ 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്.

രജനികാന്ത് മരിച്ചെന്ന് വ്യാജ വാര്‍ത്ത

തൊണ്ണൂറുകളിലെ സ്‌റ്റൈലിലും, താടിയും മുടിയും വളര്‍ത്തി സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലിലും, താടിയില്ലാത്ത സ്റ്റൈലിലും... അങ്ങനെ മൂന്ന് ഗെറ്റപ്പുകളില്‍ രജനി ഈ ടീസറിലും എത്തുന്നു. മാസ് എന്ന് പറയാതെ തരമില്ല.

 kabali

പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ആപ്‌തെയാണ് നായിക. ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട രാധിക തികച്ചും വ്യത്യസ്തമായ ഒരു ലുക്കിലാണ് സ്റ്റൈല്‍ മന്നന്റെ നായികയായെത്തുന്നത്. ഇവരെ കൂടാതെ ദിനേഷ് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.

സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. വി ക്രിയേഷന്റെ ബാനറില്‍ കലൈപുലി താണു നിര്‍മിയ്ക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് റിലീസ് ചെയ്യുക. 

-
-
-
-
-
-
-
-
English summary
'Kabali' second teaser ('Neruppu Da') released: Rajinikanth's video garners rave reviews
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam