»   » നെരുപ്പ് ഡാ, കബാലി 2 ഉടന്‍ വരുമോ, പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്

നെരുപ്പ് ഡാ, കബാലി 2 ഉടന്‍ വരുമോ, പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്

By: Nimisha
Subscribe to Filmibeat Malayalam

ആക്ഷനും സെന്റിമന്‍സും ചേര്‍ത്ത് പാ രഞ്ജിത്തൊരുക്കിയ കബാലി കാണാത്തവരായി ആരുമുണ്ടാവില്ല. മലേഷ്യയിലെ കബലീശ്വരന്റെ കഥ മറക്കും മുന്‍പ് രജനി ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത കബാലിയുടെ രണ്ടാം ഭാഗം ഉടന്‍ വരും.

കബാലിയുടെ നിര്‍മ്മാതാവായ കലൈപ്പുള്ളി എസ് തനുവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രണ്ടാം ഭാഗത്തിന്റെ റിലീസിങ് ഡേറ്റൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്തായാലും രജനി ആരാധകര്‍ കാത്തിരിക്കുകയാണ് കബാലി 2 നായി.

കബാലി ഡാ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലേഷ്യയിലേക്ക് കുടിയേറിയ തമിഴ് കുടുംബത്തിന്റെ പ്രതിനിധിയാണ് കബാലീശ്വരന്‍. ജനങ്ങള്‍ക്ക് വേണ്ടി നല്ലത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവന്‍. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നവന്‍. അതു കൊണ്ട് ഏറെ ജനപിന്തുണയും ഇദ്ദേഹത്തിനുണ്ട്. 25 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്ത് വരുന്ന കബാലിയിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. വിരവധി ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് കബാലി ജയിലിലാവുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും എതിരാളികളും ശക്തരായിരുന്നു. എന്നാല്‍ വാര്‍ധക്യത്തിലെത്തിയിട്ടും തിരിച്ചുവരവ് ഗംഭീരമാക്കുകയാണ് കബാലി.

ക്ലാസ് പടം

സ്ഥിരം തമിഴ് സിനിമകളെപ്പോലെ കത്തിപ്പടമല്ല കബാലി. ഗാങ് വാറും ജീവിത ഗന്ധിയായ ഒട്ടേറെ മുഹൂര്‍ത്തങ്ങളും കൂടിച്ചേര്‍ന്ന റിയല്‍ ക്ലാസ് പടം തന്നെയാണ് കബാലി. രജനിയോടൊപ്പം രാധിക ആപ്തയും തകര്‍ത്തഭിനയിച്ചിട്ടുണ്ട്. വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രമായിരുന്നു ചിത്രത്തില്‍ രാധികയ്ക്ക്.

കിടിലന്‍ ആക്ഷന്‍

ഇംഗ്ലീഷ് പടങ്ങളെ പോലും കവച്ചു വെക്കുന്ന വെടിവെപ്പ് രംഗങ്ങള്‍. വില്‍സന്‍ ചാവോ അവതരിപ്പിച്ച ടോണി ലീ എന്ന വില്ലന്‍ വേഷം കബാലിക്ക് ഇന്റര്‍നാഷണല്‍ പരിവേഷം നല്‍കിയിരുന്നു.

കിടിലന്‍ പശ്ചാത്തല സംഗീതം


ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ ഹിറ്റായിരുന്നു ചിത്രത്തിലെ പശ്ചാത്തല സംഗീതം. ചിത്രത്തിന്റെ ഒഴുക്കിന് തടസ്സമാവാത്ത രീതിയില്‍ നില്‍ക്കുന്ന മികച്ച പശ്ചാത്തലം. പ്രായത്തിനൊത്ത കഥാപാത്രമാണ് കബാലിയില്‍ രജനി അവതരിപ്പിച്ചത്. ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു. പ്രേക്ഷകരുടെ മനസ്സില്‍ നിന്നും ഇപ്പോളും മാഞ്ഞിട്ടില്ല കബാലി. രണ്ടാം ഭാഗത്തിലും രജനി തകര്‍ക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

English summary
Kabali sequel on the cards?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam