»   » കേരളത്തില്‍ വമ്പന്‍ റിലീസുമായി കബാലി, റിലീസ് ദിനത്തില്‍ 2000 പ്രദര്‍ശനങ്ങള്‍

കേരളത്തില്‍ വമ്പന്‍ റിലീസുമായി കബാലി, റിലീസ് ദിനത്തില്‍ 2000 പ്രദര്‍ശനങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

തമിഴ്‌നാട്ടിലെ പോലെ കബാലിയെ വരവേല്‍ക്കാന്‍ കേരളവും ഒരുങ്ങി. വമ്പന്‍ റിലീസുമായാണ് കബാലി കേരളത്തില്‍ എത്തുക. മുമ്പ് മറ്റൊരു അന്യഭാഷ ചിത്രത്തിനും ഇതുപോലൊരു സ്വീകരണം കേരളത്തില്‍ ഉണ്ടായിട്ടില്ല. 306 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്‌.

റിലീസ് ദിനത്തില്‍ 2000 ഷോകളുണ്ടാകുമെന്ന് പറയുന്നു. ആശിര്‍വാദ് സിനിമാസാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ആദ്യ ദിനം 88 ഷോകളുണ്ടാകുമെന്നും പറയുന്നു.

kabali-05

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് രജനികാന്തിന്റെ കബാലിയെ കേരളത്തില്‍ എത്തിക്കുന്നത്. എട്ടര കോടി രൂപയാണ് കേരളത്തിലെ വിതരണാവകാശത്തിന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും മുടക്കിയത്.

പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രാധിക ആപ്‌തെയാണ് നായിക. കിഷോ, കലൈരസന്‍, ധന്‍സിക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലൈ പുലി എസ് താണുവാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
'Kabali' will have a record release in Kerala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X