»   » ഇവന്‍ പുലി മുരുകനല്ല, അതുക്കും മേലെ!!! ഞെട്ടിക്കും ഈ കടമ്പന്‍!!! വൈറലായി ട്രെയിലര്‍!!!

ഇവന്‍ പുലി മുരുകനല്ല, അതുക്കും മേലെ!!! ഞെട്ടിക്കും ഈ കടമ്പന്‍!!! വൈറലായി ട്രെയിലര്‍!!!

Posted By:
Subscribe to Filmibeat Malayalam

കാടിന്റെ പശ്ചാത്തലത്തില്‍ മറ്റൊരും ആക്ഷന്‍ ചിത്രം പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്. മലയാളത്തിലല്ല തമിഴിലാണെന്നു മാത്രം. കാടിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലിറങ്ങി ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തതിയ പുലിമുരുകന് പിന്നാലെയാണ് ആര്യയെ നായകനാക്കി തമിഴ് ചിത്രം ഒരുങ്ങുന്നത്. കാടിനോട് ചേര്‍ന്ന് കിടക്കുന്ന നാടിന്റെ സംരക്ഷകനാണ് പുലിമുരുകനെങ്കില്‍ കാടിന്റെ സംരക്ഷകനാണ് കടമ്പന്‍. 

കാട്ടാനകള്‍ക്കൊപ്പം കുതിക്കുന്ന ആര്യയുടെ ചിത്രവുമായിട്ടായിരുന്നു കടമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത്. പോസ്റ്റര്‍ മികച്ച പ്രതികരണം നേടി. ഒപ്പം ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പും വര്‍ദ്ധിച്ചു. പ്രേക്ഷകരുടെ ആകാംഷയെ വാനോളം ഉയര്‍ത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. ഇറങ്ങി മണിക്കൂറുകള്‍ക്കകം ട്രെയിലര്‍ വൈറലായി. 

കാടിനെ കടന്നാക്രമിക്കുന്നവരില്‍ നിന്നും കാടിനെ രക്ഷിക്കുന്ന രക്ഷക അവതാരത്തിലാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ കടമ്പന്‍ എത്തുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. രാഘവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ സൃഷ്ടിച്ച പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ ട്രേയിലറിനായി. ട്രെയിലറും ഹിറ്റായതോടെ ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും വര്‍ദ്ധിക്കുകയാണ്.

2015 ജനുവരിയിലാണ് വിക്രം പ്രഭുവിനെ നായകനാക്കി ഒരു സാഹസീക ആക്ഷന്‍ ചിത്രം ഒരുക്കുന്നതായി രാഘവ പ്രഖ്യാപിക്കുന്നത്. ചിത്രത്തില്‍ സംഗീത സംവിധായകനായി ഇളയരാജയേയും തീരുമാനിച്ചു. തനി കാട്ടുരാജ എന്നായിരുന്നു ആദ്യം ചിത്രത്തിന് തീരുമാനിച്ചിരുന്ന പേര്. എന്നാല്‍ വിക്രം പ്രഭു മറ്റ് ചിത്രങ്ങളുടെ തിരക്കിലായതോടെ സിനിമ നീണ്ടുപോയി.

മാസങ്ങള്‍ക്ക് ശേഷം 2015 ഡിസംബറില്‍ ആര്യയെ നായകനാക്കി കാടിന്റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ചിത്രം ഒരുക്കുന്നതായി പ്രഖ്യാപിച്ചു. ആര്യയുടെ നായികയായി കാതറിന്‍ തെരേസയേയും തീരുമാനിച്ചു. ഇളയരാജയ്ക്ക് പകരം യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധായകനായി വന്നു.

കഥാപാത്രത്തിന് വേണ്ടി ആര്യ ശരീരത്തിന്റെ തൂക്കം വര്‍ദ്ധിപ്പിച്ചു. 2016 മാര്‍ച്ചില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന് പേര് ഇട്ടിരുന്നില്ല. മെയ് മാസത്തിലാണ് സിനിമയ്ക്ക് കടമ്പന്‍ എന്ന് പേരിട്ടത്. കൊടെയ്ക്കനാലിലെ കാടുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അമ്പത് ആനകളെ വച്ചാണ് ചിത്രീകരിച്ചത്. 300 ആനകളില്‍ നിന്നാണ് 50 ആനകളെ തിരഞ്ഞടുത്തത്. ആനകള്‍ക്കൊപ്പം പത്ത് ദിവസത്തെ പരിശീലനവും ആര്യയ്ക്ക് നല്‍കിയിരുന്നു. അഞ്ച് കോടിയോളം രൂപമുടക്കിയാണ് ക്ലൈമാക്‌സ് ഒരുക്കിയിരിക്കുന്നത്.

മമ്മുട്ടിയുടെ വില്ലനായി മലയാളത്തിലും ആര്യ എത്തുന്നുണ്ട്. ആര്യ അഭിനയിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഫാദര്‍. ആഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ആര്യ നിര്‍മാണ പങ്കാളിയുമാണ്.

ട്രെയിലര്‍ കാണാം...

English summary
Arya leading Kadamban Movie trailer getting viral through social media. With in hours the movie has been watched by more than 20 lakh people.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam