മാസ് ലുക്കില്‍ ചിയാന്‍ വിക്രം, കടാരം കൊണ്ടാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കിടുക്കിയെന്ന് ആരാധകര്‍!!
തെന്നിന്ത്യന്‍ സിനിമയില്‍ വിസ്മയം തീര്‍ക്കുന്ന അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് ചിയാന്‍ വിക്രം. പഴയതിനെക്കാള്‍ ചെറുപ്പം തോന്നിക്കുന്ന താരം ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. വിക്രം നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് കടാരം കൊണ്ടാന്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ന്യൂയറിന് മുന്നോടിയായി സിനിമയില്‍ നിന്നും ടീസര്‍ കൂടി വരികെയാണ്. ജനുവരി പതിനഞ്ചിനാണ്
ടീസറെത്തുന്നത്.

കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അക്ഷര ഹാസനാണ് നായികയായി അഭിനയിക്കുന്നത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കടാരം കൊണ്ടാന്‍. നേരത്തെ കമല്‍ഹാസന്‍ നായകനായി അഭിനയിച്ച തൂങ്കാവാനം എന്ന സിനിമയിലൂടെയായിരുന്നു രാജേഷ് എം സെല്‍വ സംവിധാനം ചെയ്ത സിനിമ എത്തിയത്.
മലേഷ്യയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുറത്ത് വന്നിരിക്കുന്ന പോസ്റ്ററില്‍ മാസ് ആന്‍ഡ് കലിപ്പ് ലുക്കിലാണ് വിക്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിക്രത്തിന്റെ അടുത്ത കിടിലന്‍ മാസ് ചിത്രമായിരിക്കും കടാരം കൊണ്ടാന്‍ എന്ന കാര്യത്തില്‍ സംശയമില്ല. പോസ്റ്ററിന് ആരാധകരുടെ ഇടയില്‍ നിന്നും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.


Click it and Unblock the Notifications











