കമല്‍ഹാസനും വിക്രമും ഒന്നിക്കുന്ന സിനിമ അവസാന ഘട്ടത്തില്‍!ന്യൂഇയര്‍ ദിനത്തില്‍ സര്‍പ്രൈസ് പ്രഖ്യാപനം
നടന്‍ കമല്‍ഹാസന്‍ നായകനാവുന്ന ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. കമലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ വിശ്വരൂപം 2 വലിയ വിജയമായില്ലെങ്കിലും പ്രമേയപരമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. വിശ്വരൂപം 2വിനു ശേഷം ഇന്ത്യന്‍ 2 എന്ന ചിത്രമാണ് കമലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.
സിനിമയെക്കുറിച്ചുളള പ്രഖ്യാപനം അടുത്തിടെയായിരുന്നു പുറത്തുവന്നത്. കൂടാതെ സിനിമ ഉലകനായകന്റെ അവസാനത്തെ സിനിമയാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടന്റെ തീരുമാനം എല്ലാവരിലും നിരാശയുണ്ടാക്കിയെങ്കിലും ചിത്രത്തിനു വേണ്ടിയുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. അതേസമയം കമലിന്റെ പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു.

കദരം കൊണ്ടന്‍
കമല്‍ഹാസന്‍ നിര്‍മ്മാതാവായി എത്തുന്ന കദരംകൊണ്ടന്‍ എന്ന ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നിരുന്നത്. രാജ്കമല്‍ ഫിലിംസിന്റെ ബാനറിലാണ് കമല്‍ഹാസന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിയാന്‍ വിക്രം നായകനാവുന്ന സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളുകള്‍ നേരത്തെ മലേഷ്യയില്‍ പൂര്‍ത്തിയായിരുന്നു. അക്ഷര ഹാസനാണ് ചിത്രത്തില്‍ വിക്രമിന്റെ നായികാ വേഷത്തില്‍ എത്തുന്നത്.

ചിയാന്‍ വിക്രമിന്റെ 56ാമത് ചിത്രം
ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്തിന്റെ ഔദ്യോഗിക റീമേക്കാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിയാന്‍ വിക്രമിന്റെ 56ാമത് ചിത്രം കൂടിയാണ് കദരം കൊണ്ടന്‍. പൂജാകുമാര്‍,അബി ഹാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഫസ്റ്റ്ലുക്കില്‍ വേറിട്ടൊരു ഗെറ്റപ്പിലായിരുന്നു വിക്രമിനെ കാണിച്ചിരുന്നത്.

ആക്ഷന്‍ ത്രില്ലര്‍
കമല്‍ഹാസന്റെ തൂങ്കാവനത്തിലുടെ ശ്രദ്ധേയനായ സംവിധായകന്‍ രാജേഷ് എം സെല്‍വയാണ് വിക്രം ചിത്രമൊരുക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലറായാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നത് എന്നാണറിയുന്നത്. രാജ്കമല്‍ ഫിലിംസിന്റെ 45ാമത് സിനിമയായിട്ടാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ശ്രീനിവാസ് റെഡ്ഡി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ജേതാവായ പ്രവീണ്‍ കെഎല്‍ ആണ് എഡിറ്റിങ്ങ് ചെയ്യുന്നത്. കമല്‍ഹാസന്റെ ഉത്തമവില്ലന്‍, വിശ്വരൂപം 2,പാപനാശം തുടങ്ങിയ സിനിമകള്‍ക്ക് പാട്ടുകളൊരുക്കിയ ജിബ്രാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

അവസാന ഷെഡ്യൂള്‍ ചെന്നെെയില്‍
ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചെന്നെെയില്‍ വെച്ചാണ് നടക്കുന്നത്. കദരം കൊണ്ടന്റെ ഷൂട്ടിംഗിനായി വലിയ സെറ്റ് തന്നെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. സിനിമയിലെ കുറച്ചുരംഗങ്ങള്‍ കൂടി എടുക്കുന്നതോടെ ചിത്രീകരണം അടുത്തുതന്നെ പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. അടുത്ത വര്‍ഷം സമ്മറില്‍ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. വിക്രമിന് ഏറെ നിര്‍ണായകമാവുന്ന ചിത്രമായിരിക്കുമിത്. താരത്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ സാമി 2 വേണ്ടത്ര വിജയം നേടിയിരുന്നില്ല. ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു പ്രഖ്യാപനം പുതുവര്‍ഷ ദിനത്തില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications