നരേയനൊപ്പം കാതല്‍ സന്ധ്യ ഐറ്റം ഡാന്‍സിലേക്ക്
അവസരങ്ങള്‍ കുറഞ്ഞതാണോ കാതല്‍ സന്ധ്യയെ കുറച്ചായി സിനിമയില്‍ കാണാനില്ലായിരുന്നു. എന്നാലിതാ ഇറ ശരവണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാതല്‍ സന്ധ്യ പ്രത്യക്ഷപ്പെടുകയാണ്. അതും ഐറ്റം ഡാന്‍സിലൂടെ.
മലയാളം താരം നരയേനും സൃഷ്ടി ദങ്കേയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തില്‍ സൂരിയൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൂരിയ്‌ക്കൊപ്പമാണ് കാതല്‍ ഐറ്റം ഡാന്‍സ് അവതരിപ്പിക്കുക.

ഐറ്റം ഡാന്‍സാണെങ്കിലും മോശമായ രീതിയിലല്ല എന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. രാം കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു കോമഡി ത്രില്ലറാണ്. ചിത്രത്തിന് പേര് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല.
സന്തോഷ് ശ്രീറാം ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് അരുള്‍ ദേവാണ് സംഗീതം ഒരുക്കുന്നത്.


Click it and Unblock the Notifications











