'അഡ്ജസ്റ്റ് ചെയ്യണമെന്ന് തമിഴ് സിനിമയിൽ നടിമാരോട് ആവശ്യപ്പെടാറുണ്ട്, സിമ്പുവിനോട് ബന്ധമുണ്ട്'; കാതൽ സുഗുമാർ!
അഭിനയം, സംവിധാനം, നിർമാണം തുടങ്ങി സിനിമയിലെ വിവിധ മേഖലകളിൽ ശോഭിക്കാൻ ആഗ്രഹിക്കുന്ന നിരവധി സ്ത്രീകളുണ്ട് നമ്മുടെ സമൂഹത്തിൽ. കഴിവുണ്ടെങ്കിലും പരിശ്രമിച്ചാലും പക്ഷെ അവർക്ക് അതിന് സാധിക്കാറില്ല. അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് സ്ക്രീൻ ടെസ്റ്റിനോ ഓഡീഷനോ പോയാൽ കേൾക്കേണ്ടി വരുന്ന വളരെ മോശമായ കാര്യങ്ങൾ കൊണ്ട് തന്നെയാണ് പലരും അതിന് മുതിരാത്തത്.
നായികയാകണമെങ്കിൽ ചില അഡ്ജസ്റ്റ്മെന്റുകൾ ചെയ്യണമെന്ന വാക്ക് പലരും പറഞ്ഞിട്ടുണ്ടെന്ന് മലയാളത്തിലെ നടിമാർ അടക്കം പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.
ചിലർ ഇത്തരത്തൽ സിനിമാ മോഹവുമായി എത്തുന്ന സ്ത്രീകളെ ദുരൂപയോഗം ചെയ്യുന്ന സ്ഥിതിയുമുണ്ട്. ഇപ്പോഴിതാ കാതൽ എന്ന തമിഴ് സിനിമയിൽ സഹനടനായി വന്ന് പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ കാതൽ സുഗുമാർ സിനിമാ മേഖലയിലെ ആളുകളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകണമെന്ന് പലരും നടിമാരോട് ആവശ്യപ്പെടാറുണ്ടെന്നും അതിന് തയ്യാറായില്ലെങ്കിൽ അവസരങ്ങൾ നിഷേധിക്കുമെന്നും കാതൽ സുഗുമാർ പറയുന്നു.

നടൻ സിമ്പുവമായി വളരെ വലിയ സൗഹൃദം സൂക്ഷിക്കുന്നയാളാണ് കാതൽ സുഗുമാർ. അന്നത്തെ പോലെ ഇന്നും ആ സഹൃദമുണ്ടെന്നും എന്നാൽ സിമ്പുവിന്റെ സൗഹൃദത്തിന്റെ ചുവടുപിടിച്ച് ഫെയിം ഉണ്ടാക്കിയെടുക്കണമെന്ന് തോന്നിയിട്ടില്ലെന്നും സുഗുമാർ പറയുന്നു. കൂൾ സുരേഷിനെപ്പോലെ സിമ്പുവിന്റെ പേരുവെച്ച് ഫെയിം നേടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കാതൽ സുഗുമാർ പറയുന്നു.
സഹനടൻ എന്നതിലുപരിയായി കൊമേഡിയനെന്ന ലേബലിലാണ് കാതൽ സുഗുമാർ അറിയപ്പെടുന്നത്. സിനിമാ അഭിനയം എന്നതിലുപരിയായി നല്ല സിനിമകൾ സംവിധാനം ചെയ്യുക എന്നതാണ് സുഗുമാറിന്റെ ലക്ഷ്യം.
ഹീറോയിൻ കഥാപാത്രങ്ങൾ ചെയ്യാൻ വരുന്ന സ്ത്രീകളാണ് സിനിമയിൽ ഏറ്റവും കൂടുതൽ സ്ട്രഗിൾ ചെയ്യുന്നതെന്നും സുഗുമാർ പറയുന്നു. 'ഹീറോയിൻസിനോട് അവരുടെ കഥ ചോദിച്ചാൽ അത് കേൾക്കുമ്പോൾ നമുക്ക് തന്നെ സങ്കടം വരും. അതേസമയം ചില നടിമാർ തങ്ങളുടെ പോളിസിയിൽ ഉറച്ച് നിന്ന് സിനിമകൾ ചെയ്യുന്നുമുണ്ട്.'
'അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന ആവശ്യം ഹീറോയിൻസാണ് കേൾക്കേണ്ടി വരാറുള്ളത്. അതിന് തയ്യാറല്ലെന്ന് പറഞ്ഞാൽ ഉടൻ തന്നെ അവർ അടുത്തയാളെ തേടിപ്പോകും. ഒരിക്കലും ഫോഴ്സ് ചെയ്യില്ല. കാരണം വേറെയും നിരവധി ഓപ്ഷൻസ് അവർക്ക് ഹീറോയിൻസിന്റെ കാര്യത്തിൽ ലഭിക്കും.'

'അത്തരം സാഹചര്യങ്ങളിൽ വേറെ വഴിയില്ലാതെ പലരും നിർബന്ധത്തിന് വഴങ്ങും. അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീടുള്ള കാലം അവസരം ലഭിക്കില്ല... വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും. സിനിമാ വ്യവസായം വലുതായതുകൊണ്ട് അഭിനേതാക്കൾ ശമ്പളവും കൂട്ടി ചോദിക്കുന്ന സ്ഥിതിയുണ്ട്', സുഗുമാർ പറയുന്നു.
'ലോകത്തിലുള്ള എല്ലാവരും നല്ലവരൊന്നുമല്ല. ചിലർക്ക് അവസരം കിട്ടുന്നത് കൊണ്ട് അവർ തെറ്റ് ചെയ്യുന്നു. അവസരം കിട്ടാത്തവർ തെറ്റ് ചെയ്യുന്നില്ല അത്രമാത്രം. അതുകൊണ്ട് തന്നെ ഞാൻ അത്തരത്തിൽ ഒരു പുരുഷനല്ല, ഞാൻ അത്തരത്തിൽ ഒരു സ്ത്രീയല്ല എന്നൊക്കെ ആരെങ്കിലും പറഞ്ഞാലും നമ്മൾ എല്ലാം ചിന്തിച്ച് വേണം ചെയ്യാൻ', സുഗുമാർ പറയുന്നു.
മീടൂ ആരോപണങ്ങൾ ഒരു കാലത്ത് ശക്തമായിരുന്നപ്പോൾ തമിഴ് സിനിമയുടെ ഭാഗമായിരുന്ന നിരവധി സെലിബ്രിറ്റികളും തുറന്ന് പറച്ചിലുകളുമായി എത്തിയിരുന്നു. ഗായിക ചിന്‍മയി അടക്കമുള്ളവരാണ് ലൈംഗിക അതിക്രമങ്ങളെ പറ്റി ആദ്യം തുറന്ന് പറഞ്ഞത്. പ്രശസ്ത കവി വൈരമുത്തുവിനെതിരേയും ഗായകന്‍ കാര്‍ത്തികിനെതിരേയും ചിന്‍മയി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
മലയാളത്തിൽ മീടൂ ആരോപണങ്ങൾ വരുമ്പോൾ വുമൺ കലക്ടീവ്സ് ഇൻ സിനിമ എന്ന നടിമാരുടെ കൂട്ടായ്മ പിന്തുണച്ച് എല്ലാവിധ സഹായങ്ങളും ചെയ്യാറുണ്ട്. സിനിമാ പശ്ചത്താലമില്ലാത്ത കുടുംബത്തിൽ നിന്നും വരുന്ന സ്ത്രീകളെയാണ് പലപ്പോഴും സിനിമയിലുള്ളവർ മുതലെടുക്കുന്നത്.


Click it and Unblock the Notifications