ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി താരപുത്രന്മാര്‍! സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് മിന്നിച്ചു!
തമിഴ്‌നാട് സിനിമാപ്രേമികള്‍ ഒന്നര വര്‍ഷത്തോളമായി സൂര്യയുടെ ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ സെല്‍വ രാഘവന്റെ സംവിധാനത്തില്‍ എന്‍ജികെ എന്ന സിനിമ ഇന്ന് തിയറ്ററുകളിലേക്ക് റിലീസിനെത്തി. വമ്പന്‍ സ്വീകരണമാണ് ചിത്രത്തിന് ആദ്യദിനം ലഭിച്ചിരിക്കുന്നത്. സിനിമ ഇറക്കി ബിഗ് സ്‌ക്രീനില്‍ സൂര്യ തിളങ്ങുമ്പോള്‍ ഒപ്പം സഹോദരന്‍ കാര്‍ത്തിയും ഉണ്ട്.

ചേട്ടന്റെ സിനിമ തിയറ്ററുകളില്‍ നിറയുമ്പോള്‍ കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. കാര്‍ത്തി നായകനായി അഭിനയിക്കുന്ന കൈതി എന്ന ചിത്രത്തില്‍ നിന്നുമെത്തിയ ടീസറാണ് ട്രെന്‍ഡിംഗില്‍ ഒന്നാം മുന്നിലെത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം നരേനും അഭിനയിക്കുന്നുണ്ട്.
കൈയില്‍ വിലങ്ങുകള്‍ അണിയിച്ച് കൊണ്ട് ജയില്‍പുള്ളിയായിട്ടാണ് കാര്‍ത്തി ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന കാര്‍ത്തിയെ കണ്ട് ആരാധകരും അതിശയപ്പെട്ടിരിക്കുകയാണ്. ആക്ഷനും ത്രില്ലറും നിറച്ചിരിക്കുന്ന സിനിമയാണെന്ന് ടീസറില്‍ നിന്നും വ്യക്തമാവുന്നുണ്ട്. സംവിധായകന്‍ ലോകേഷ് തന്നെയാണ് ചിത്രത്തിന് വേണ്ടി രചന നിര്‍വഹിച്ചിരിക്കുന്നതും. ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്ആര്‍ പ്രകാശ് ബാബു, എസ്ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications