കാര്‍ത്തി ഇത്തവണ ത്രില്ലടിപ്പിക്കും! 'കൈദി ' കിടിലന്‍ ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ പറയുന്നതും അങ്ങനെ
തമിഴിലെ മുന്‍നിര നടന്‍ കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കൈദി' യുടെ ട്രെയിലര്‍ പുറത്ത്. ത്രില്ലടിപ്പിക്കുന്ന കിടിലന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. 'മാനഗരം' എന്ന കന്നി ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജയില്‍ പുള്ളിയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. നേരത്തെ ജയിലഴികള്‍ക്കു പിന്നില്‍ രക്തം ഒഴുകുന്ന മുഖവുമായി നില്‍ക്കുന്ന കാര്‍ത്തിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. അതുപോലെ കൈയില്‍ വിലങ്ങുകള്‍ അണിയിച്ച് കൊണ്ട് ജയില്‍പുള്ളിയായി നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന കാര്‍ത്തിയെ ടീസറിലും കാണിച്ചിരുന്നു. ക്രൈം ത്രില്ലറായി ഒറ്റ രാത്രി നടക്കുന്ന കഥയെ അവലംബമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കാര്‍ത്തിക്കൊപ്പം മലയാളി താരം നരേനും തുല്യ പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

'കൈദി' യില്‍ നായിക ഇല്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഹരീഷ് പേരടി, രമണ, ദീന, ജോര്‍ജ്ജ് മറിയം,ഹരീഷ് ഉത്തമന്‍, അംസദ്, അര്‍ജ്ജുന്‍ ദാസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സാം സി.എസ് ആണ് സംഗീത സംവിധാനം. ഫിലോമിന്‍ രാജാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റേയും വിവേകാനന്ദ പിക്ചേഴ്സിന്റേയും ബാനറില്‍ എസ്. ആര്‍.പ്രകാശ് ബാബു, എസ്. ആര്‍. പ്രഭു, തിരുപ്പൂര്‍ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മച്ചിരിക്കുന്നത്. ദീപാവലിക്ക് ലോകമെമ്പാടും റിലീസ് ചെയ്യുന്ന സിനിമയുടെ കേരളത്തിലെ വിതരണക്കാര്‍ സ്ട്രെയിറ്റ് ലൈൻ സിനിമാസും ഗ്രെയ്മോങ്ക് പിക്ചേഴ്സും ചേർന്നാണ്.


Click it and Unblock the Notifications











